ADVERTISEMENT

വാട്സാപ് ആപ്പ് പരിഷ്കരിച്ച് പുതിയ സേവനങ്ങൾ ചേർത്ത് അവതരിപ്പിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വാട്സാപ് പ്ലസ് എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച മോഡിഫിക്കേഷൻ ഓൺലൈൻ ഹൈഡിങ്, അൺലിമിറ്റഡ് ഫയൽ സൈസ് തുടങ്ങി വാട്സാപ് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന പല സംവിധാനങ്ങളും ലഭ്യമാക്കി. ഏതാനും വർഷങ്ങൾക്കു മുൻപ് ഇത്തരം തേഡ് പാർട്ടി ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയ വാട്സാപ് അത്തരം ആപ്പുകൾ വഴി വാട്സാപ് ഉപയോഗിക്കുന്നവരെയും സെർവറിൽ നിന്നു വിലക്കി. 

 

വിലക്കു ലഭിച്ച ഫോൺ നമ്പരുകൾക്ക് വാട്സാപ് സേവനം ഉപയോഗിക്കാൻ കഴിയാതായി. എന്നാൽ, പിന്നീട് വേറെ പല പേരുകളിലും ആപ്പ് മോഡിഫിക്കേഷനുകൾ തുടർന്നു. ജിബി വാട്സാപ് എന്ന പേരിലുള്ള മോഡുകളാണ് ഇന്ന് ഏറെ ജനപ്രിയം. വാട്സാപ്പിലില്ലാത്ത അനേകം സൗകര്യങ്ങളാണ് ഈ മോഡിഫൈഡ് ആപ്പുകളിലുള്ളത്. എന്നാൽ, ഇത്തരം ആപ്പുകൾ സുരക്ഷാഭീഷണി ഉയർത്തുന്നു എന്നു ചൂണ്ടിക്കാട്ടി വീണ്ടും വിലക്കുമായി എത്തിയിരിക്കുകയാണ് വാട്സാപ്. 

 

ജിബി വാട്സാപ്, വാട്സാപ് പ്ലസ് എന്നീ അപ്പുകളുടെ പേരെടുത്തു പറഞ്ഞാണ് ഉപയോക്താക്കൾക്ക് വാട്സാപ് മുന്നറിയിപ്പു നൽകുന്നത്. ഇത്തരം ആപ്പുകൾ വഴി വാട്സാപ് ഉപയോഗിക്കുന്നവർ അവ ഡിലീറ്റ് ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഔദ്യോഗിക വാട്സാപ്പിലേക്ക് മടങ്ങിവരണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. മുന്നറിയിപ്പ് അവഗണിച്ചും അത്തരം ആപ്പുകൾ തുടർന്നുപയോഗിക്കുന്നവർക്ക് വാട്സാപ്പിൽ നിന്നു വിലക്കുന്ന നടപടിയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com