ADVERTISEMENT

സ്മാർട് ഫോണിലും മറ്റു ഡിജിറ്റൽ ഡിവൈസുകളിലും ചെയ്യുന്ന സ്വകാര്യ പ്രവൃത്തികളെല്ലാം ജീവിതത്തിൽ വൻ ദുരന്തത്തിലേക്കാണ് നയിക്കുക. സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈൻ ലോകത്ത് ഒരിക്കൽ പുറത്തായാൽ പിന്നീടൊരു തിരിച്ചെടുക്കൽ സാധ്യമല്ല. ഈ വിഡിയോകൾ ഫോണിലെ ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചു കളയാനുമാകില്ല. ദൃശ്യങ്ങൾ പകർത്തിയവരുടെയും അതു സ്വീകരിച്ചവരുടെയും ഫോണുകളിൽ നിന്ന് എവിടേക്കും പോകുന്നില്ല. കൂടുതൽ പേരിലേക്ക് എത്തുകയല്ലാതെ ആ വിഡിയോകൾ എന്നും ഓൺലൈൻ ലോകത്ത് കറങ്ങിനടക്കും.

 

‘നമ്മളിൽ ഒരാൾ’ എന്ന ഹ്രസ്വ ചിത്രവും അത്തരമൊരു മുന്നറിയിപ്പ് സന്ദേശമാണ് നൽകുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നു. വാട്സാപ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ലോകത്ത് ഇത്തരം നിരവധി വാർത്തകളാണ് ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ടെക്നോളജിയെ കുറിച്ച് വ്യക്തമായി അറിയുന്നവർ പോലും ഇത്തരം ദുരന്തങ്ങളിൽ കുടുങ്ങുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

 

ഹ്രസ്വ ചിത്രത്തിൽ റിജോ വെള്ളാനി, അജിത്ത് കുമാർ, ഹരി മേനോൻ, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രഹണം ധനൂഷ്. തിരക്കഥ ആമിർ. റിജോ വെള്ളാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com