ADVERTISEMENT

ഏറെ ചർച്ചകളുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ അഭിമുഖത്തിന്റെ ‘തിരക്കഥ’ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. നേരത്തെ തയാറാക്കിയ ചോദ്യം– ഉത്തരം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. അഭിമുഖം പകർത്തുന്നതിനിടെ ക്യാമറയിൽ പതിഞ്ഞ കടലാസുകൾ നിരത്തിയാണ് സോഷ്യൽമീഡിയ അഭിമുഖത്തെ പരിഹസിക്കുന്നത്.

 

അഭിമുഖത്തിലെ ഓരോ ഭാഗവും നിരീക്ഷിച്ച്, വിലയിരുത്തിയാണ് ചില മാധ്യമങ്ങൾ മോദിയുടെ അഭിമുഖം നേരത്തെ തയാറാക്കിയ തിരക്കഥയായിരുന്നു എന്ന് കണ്ടെത്തിയിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആൾട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിൻഹ ഇക്കാര്യം തെളിവു സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹിന്ദിയിലാണ് കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്.

 

അഭിമുഖത്തിനു മുൻപെ തന്നെ മോദിക്ക് ചോദ്യങ്ങളെല്ലാം കിട്ടിയിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നതെന്ന് സോഷ്യൽമീഡിയ ആരോപിക്കുന്നു. മോദി എഴുതിയ കവിതയും ഈ കുറിപ്പിൽ കാണാം. അഭിമുഖത്തിനിടെ ചില ഫയലുകൾ കൂടെയുള്ളവർക്ക് മോദിക്ക് കൈമാറുന്നുണ്ട്. ഇതെല്ലാം വിഡിയോയിൽ കൃത്യമായി തെളിയുന്നുണ്ട്. ബാലാക്കോട്ട് ആക്രമണവും മേഘവും റഡാറും എല്ലാം ഈ കുറിപ്പിലുണ്ട്. 1987 ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് അദ്വാനിക്ക് അയച്ചതെല്ലാം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com