ADVERTISEMENT

ഇനി മുതൽ അമേരിക്കൻ വിസ ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്നവന്റെ അഞ്ചു വർഷത്തെ സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടിവരും. വിസ മാനദണ്ഡങ്ങൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്.

 

നേരത്തെ ഇത്തരമൊരു തീരുമാനവുമായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വിഭാഗവും രംഗത്തുവന്നിരുന്നു. അന്യരുടെ കടന്നുകയറ്റം നിരീക്ഷിക്കാനും അതുവഴിയുണ്ടാവുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് പുതിയ പരിഷ്കാരം. ഇ–മെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ എന്നിവയും നല്‍കേണ്ടിവരും.

 

ഫെയ്സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം തുടങ്ങിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നൽകേണ്ടതുണ്ട്. പുതിയ വിസ അപേക്ഷയില്‍ ഇതെല്ലാം ചേര്‍ക്കാനുള്ള കോളങ്ങൾ ഉൾപ്പെടുത്തും. ജോലി, പഠനം എന്നിവയ്ക്കെല്ലാം അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് ഇത് നിർബന്ധമാക്കും. എന്നാല്‍ ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നൊരു പരാതിയുണ്ട്. തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് അത്ര സ്വീകാര്യമല്ല. ഇതില്‍ തന്നെ അറബ്, മുസ്ലിം വിഭാഗങ്ങള്‍ക്ക് കടുത്ത സൂക്ഷ്മപരിശോധന നേരിടേണ്ടി വരുമെന്നും ആരോപണമുണ്ട്.

 

അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യാപകമാക്കിയേക്കും. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇതില്‍ ആദ്യം ചെയ്യാനുള്ള കാര്യം. ഇപ്പോള്‍ ഇത് ഫോമില്‍ നിര്‍ബന്ധമായിട്ടും കൊടുക്കേണ്ട വിവരങ്ങളുടെ വിഭാഗത്തില്‍ അല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഭൂരിഭാഗം സന്ദര്‍ശകരും ഇത്തരം വിവരങ്ങള്‍ കൂടി പൂരിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com