ADVERTISEMENT

ഓഫിസിനകത്തും പുറത്തും സെക്സ്, ലഹരി പാർട്ടികൾ നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ഡെയ്റ്റിങ് ആപ്പ് ബംബിളിന് ഇന്ത്യയിലും ബന്ധം. മാസങ്ങൾക്ക് മുൻപാണ് ബംബിളിന്റെ ഇന്ത്യൻ പതിപ്പ് അവതരിപ്പിച്ചത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ബംബിളില്‍ നിക്ഷേപമിറക്കിയത്. ബംബിൾ ആപ്പിന്റെ ഇന്ത്യയിലെ എല്ലാ ക്യാംപയിനുകൾക്കും നേതൃത്വം നൽകുന്നത് പ്രിയങ്ക ചോപ്രയാണ്.

 

ബംബിൾ കമ്പനിയിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഫോബ്സ് ഉൾപ്പെയുള്ള രാജ്യാന്തര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനിയിൽ പുരുഷമേധാവിത്വമാണ് നടക്കുന്നതെന്ന് മിക്ക ജീവനക്കാരികളും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികത, മയക്കുമരുന്ന്, വംശീയത എന്നിവയാണ് ബംബിളിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്.

 

2014 ൽ റഷ്യൻ കോടീശ്വരനായ ആൻഡ്രെയും ടിൻഡറിൽ നിന്നു വന്ന വൈറ്റ്നി വോൾഫും ചേർന്നു തുടങ്ങിയ ബംബിളിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രിയങ്ക ചോപ്ര നിക്ഷേപമിറക്കുന്നത്. പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശവും വിവാദത്തിലായിരുന്നു. ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളില്‍ ആളുകള്‍ മുഴുകിയിരിക്കുമ്പോള്‍ നോട്ട്ബുക്ക് പോലൊരു ചിത്രം പ്രേക്ഷകരുമായി കണക്‌ട് ചെയ്യുമോ എന്ന ചോദ്യമാണ് പിന്നീട് പ്രിയങ്കയുടെ ഡേറ്റിങ് ആപ്പ് പരാമര്‍ശത്തില്‍ അവസാനിച്ചത്. പ്രിയങ്കയുടെ ബംബിള്‍ ആപ്പിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്' എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com