ADVERTISEMENT

ദിവസങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോ ഇന്റെർ‌നെറ്റ് ലോകത്തെ തികച്ചും പരിഭ്രാന്തരാക്കുന്നതാണ്. റെസ്റ്റോറന്റിൽ പാകം ചെയ്യാൻ വച്ചിരുന്ന ചിക്കൻ ജീവനോടെ പുറത്തേക്ക് ചാടുന്നതാണ് വിഡിയോ. രണ്ടാഴ്ച മുൻപ് ഫ്ലോറിഡ നിവാസിയായ റൈ ഫിലിപ്സാണ് ഈ വിഡിയോ ആദ്യമായി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. എന്നാൽ വിഡിയോ കണ്ടവരെല്ലാം ഷെയർ ചെയ്തതോടെ വൻ ഹിറ്റായി.

 

റെസ്റ്റോറന്റിലെ മേശപ്പുറത്ത് നിരവധി ഭക്ഷ്യവസ്തുക്കൾ നിരത്തിയിരുന്നു. ഇതിൽ ഒരു പ്ലേറ്റ് ചിക്കനും ഉണ്ടായിരുന്നു. പാചകം ചെയ്യാന്‍ തുടങ്ങുന്നതിനിടെ ചിക്കന്റെ ഒരു ഭാഗം പ്ലേറ്റിൽ നിന്ന് കുതിച്ച് തറയിലേക്ക് വീണു. മേശയ്‌ക്ക് ചുറ്റുമുള്ളവർ ഈ കാഴ്ച കണ്ട് ഭയന്നു വിളിക്കുന്നത് വിഡിയോയിൽ കാണാം.

 

റൈ ഫിലിപ്സ് ഫെയ്സ്ബുക്കിലെ മറ്റൊരു അക്കൗണ്ടിലും വിഡിയോ വീണ്ടും പോസ്റ്റുചെയ്തു. ഈ വിഡിയോ 1.9 കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം പേർ ഷെയർ ചെയ്തു. എവിടെയുള്ള റെസ്റ്റോറന്റിലാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. പക്ഷേ പ്ലേറ്റിന് സമീപം ദൃശ്യമാകുന്ന ചോപ്സ്റ്റിക്കുകൾ ഇത് ഒരു ജാപ്പനീസ്, ചൈനീസ് അല്ലെങ്കിൽ കൊറിയൻ റെസ്റ്റോറന്റ് ആയിരിക്കാമെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

 

അതേസമയം, മിക്ക നെറ്റിസൻ‌മാർ‌ക്കും ഈ വിഡിയോ ഉൾക്കൊള്ളാൻ‌ ബുദ്ധിമുട്ടാണെന്നാണ് കമന്റ് ചെയ്തത്. ‘ഞാൻ ഇപ്പോൾ എന്താണ് കണ്ടത്, ഇത് യഥാർഥമാണോ?’ എന്നൊക്കെയാണ് മിക്കവരും ചോദിക്കുന്നത്. വിഡിയോക്ക് താഴെയുള്ള ചില അഭിപ്രായങ്ങൾ തമാശയായിരുന്നു. ഉദാഹരണത്തിന്: ‘മരണത്തിൽ പോലും മരിക്കാൻ ഇത് വിസമ്മതിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com