ADVERTISEMENT

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ മാത്രം ലഭ്യമായ സോഷ്യൽ നെറ്റ്‍വർക്കിങ് ആപ്പായ ഷെയർചാറ്റില്‍ മലയാളി ഉപയോക്താക്കൾ സജീവമാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ഏകദേശം 23 ലക്ഷത്തോളം മലയാളികളാണ് ഷെയർ ചാറ്റ് ആപ് ഉപയോഗിക്കുന്നത്. മറ്റു ഭാഷകളിൽ നിന്നു വ്യത്യസ്തമായി ചെറിയ സംരംഭങ്ങൾ മുതൽ സാഹിത്യസൃഷ്ടികൾ വരെ ഷെയർ ചാറ്റിൽ ട്രൻഡിങ്ങാണ്. മലയാളികളുടെ താൽപര്യങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേറിട്ടു നിൽക്കുന്നതായാണ് ഷെയർചാറ്റ് ട്രെൻഡ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് മലയാളം ഷെയർചാറ്റ് ഉപയോക്താക്കൾ കൂടുതൽ.

 

ഷെയർ ചാറ്റിനൊപ്പം മനോരമ ഓൺലൈനും

 

വാർത്തകളും ചിത്രങ്ങളും അതിവേഗം വായനക്കാരിലെത്തിക്കാൻ ഷെയർ ചാറ്റിനൊപ്പം മനോരമ ഓൺലൈനും സജീവമാണ്. ഓരോ സെക്കൻഡിലെയും വാർത്തകളും അനുബന്ധ റിപ്പോർട്ടുകളും മനോരമ ഷെയർ ചാറ്റ് ഫോളോ ചെയ്യന്നവർക്ക് ലഭിക്കും. https://sharechat.com/manoramaonline എന്ന വെരിഫൈഡ് പേജ് ഫോളോ ചെയ്യുന്നവർക്ക് ബ്രേക്കിങ് ന്യൂസ്, സിനിമ, കായികം, ടെക്നോളജി, സ്റ്റൈല്‍, മ്യൂസിക്, ആരോഗ്യം തുടങ്ങി എല്ലാവിധ വിഷയങ്ങളും സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും ലഭിക്കും.

 

ഷെയർ ചാറ്റ് എഴുത്തിൽ മലയാളികളാണ് താരം

 

മലയാളികള്‍ക്ക് എഴുത്തിനോടാണ് കൂടുതൽ ആഭിമുഖ്യം. കവിതകൾ, നാലു വരി കവിതകൾ, പ്രണയ കഥകൾ, പ്രേതകഥകൾ തുടങ്ങിയവയാണ് മലയാളം ഷെയർചാറ്റിൽ കൂടുതലും. കഴിഞ്ഞ കുറച്ചു മാസത്തിനിടെ എഴുത്തുമായി ബന്ധപ്പെട്ട് ഏകദേശം അഞ്ചു ലക്ഷത്തിൽ കൂടുതൽ പോസ്റ്റുകളാണ് മലയാളത്തിൽ വന്നത്. പ്രണയനൈരാശ്യം പ്രണയത്തകർച്ച, പ്രണയകവിത, പ്രണയസന്ദേശങ്ങൾ എന്നിവയാണ് പോസ്റ്റുകളിൽ നല്ലൊരു ശതമാനവും.  

 

വീട്ടിലിരുന്നും ചെറിയ ബിസിനസ്

 

വീട്ടിലിരുന്നുള്ള ചെറിയ ബിസിനസുകൾക്കും മലയാളികൾ ഷെയർചാറ്റിൽ ഇടം കണ്ടെത്തുന്നുണ്ട്. തുണികൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ചെറിയ വിൽപ്പനങ്ങൾ പ്ലാറ്റ്‌ഫോമിൽ സജീവമാണ്. പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഷെയർചാറ്റ്. കാൺപൂർ ഐഐടി പൂർവ വിദ്യാർഥികളാണ് ഇതിന്റെ സ്ഥാപകർ. ഇന്ത്യൻ പ്രേക്ഷകരെ മനസ്സിൽ കണ്ടു വികസിപ്പിച്ച ആപ്പ് 14 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. നൂതനമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ഷെയർചാറ്റ് ഉപയോക്താക്കളുടെ അടിത്തറ വലിയ തോതിൽ വികസിപ്പിക്കുന്നുണ്ടെന്ന് ഷെയർചാറ്റ് അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com