ADVERTISEMENT

ചന്ദ്രയാൻ–2 ലെ ലാൻഡർ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രോ മേധാവി കെ. ശിവനെ കണ്ടത്. സംഭവങ്ങളുടെ മുഴുവൻ ക്രമവും ബെംഗളൂരുവിലെ കൺട്രോൾ റൂമിൽ നിന്ന് തത്സമയം കണ്ട പ്രധാനമന്ത്രി അനുകമ്പയോടെ പ്രതികരിച്ച് വികാരാധീനനായ ഇസ്രോ മേധാവിയെ ആശ്വസിപ്പിച്ചിരുന്നു. എഎൻഐ പങ്കിട്ട ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സോഷ്യൽ ലോകത്ത് തരംഗമാണ്. കെ. ശിവൻ ആ നിമിഷത്തിൽ മാനസികമായി തകർന്നതായി തോന്നിയ പ്രധാനമന്ത്രി മുന്നോട്ട് വന്ന് ഇസ്രോ മേധാവിയെ കെട്ടിപ്പിടിച്ച് പുറകിൽ തട്ടി ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ശാസ്ത്രജ്ഞർക്ക് പ്രചോദനമായി ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയെ സോഷ്യൽ ലോകം ഒന്നാകെ പ്രശംസിക്കുകയാണ്.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുൻ ഇസ്രയേൽ അംബാസഡർ ഡാനിയേൽ കാർമോണാണ് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച ഒരാൾ. ‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്..., 'ഇതാണ് നേതൃത്വം, ഇതാവണം ഭരണാധികാരി' എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് വിശേഷിപ്പിച്ചത്.

‘രാത്രി മുഴുവൻ ഇന്ത്യ ഉറങ്ങിയിട്ടില്ല" എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പരക്കെ പ്രശംസിക്കപ്പെട്ടു. പലരും ഈ നിമിഷം വിനയത്തിന്റെയും മികച്ച നേതൃത്വത്തിന്റെയും ഉദാഹരണമായി ഉയർത്തിപ്പിടിക്കുന്നു. പ്രചോദനാത്മക നേതൃത്വത്തിന്റെ പാഠം എന്നാണ് ഇസ്‌റോയുടെ കന്നഡ ട്വിറ്റർ അക്കൗണ്ട് ഇതിനെ വിശേഷിപ്പിച്ചത്.

ഇസ്രോ മേധാവി കെ. ശിവനും പ്രധാനമന്ത്രി മോദിയും ദശലക്ഷക്കണക്കിന് ഹൃദയങ്ങളെയാണ് ഒരു വിഡിയോയിലൂടെ കീഴടക്കിയതെന്ന് മറ്റൊരാൾ ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രി മോദിയിൽ നിന്നുള്ള ആലിംഗനം ഇസ്രോയെ സംബന്ധിച്ചിടത്തോളം അമൂല്യമാണെന്നാണ് മൂന്നിലൊന്ന് ട്വിറ്റർ ഉപയോക്താക്കളും പ്രതികരിച്ചത്. മറ്റൊരു ഉപയോക്താവ് പ്രധാനമന്ത്രിയുടെ ആലിംഗനം ഇങ്ങനെ വിലയിരുത്തി, ‘ഹൃദയസ്പർശിയായ ആംഗ്യം’.

കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, കിരൺ റിജിജു എന്നിവരും പ്രധാനമന്ത്രിയെ പ്രശംസിച്ചു. ആലിംഗനം ‘ഒരു രാജ്യം ഉയരത്തിൽ നിൽക്കുന്ന നിമിഷം’ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ‘വിശ്വാസം, പ്രത്യാശ, ശുഭാപ്തിവിശ്വാസം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന’ നേതാവാണ് മോദിയെന്ന് രവിശങ്കർ പ്രസാദ് വിശേഷിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com