ADVERTISEMENT

സോഷ്യൽമീഡിയ വഴി ഇന്ത്യയെ സ്ഥിരമായി പരിഹസിക്കുന്ന പാക്ക് സർക്കാരിന്റെ ഫെഡറൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ഫവാദ് ചൗധരിക്കെതിരെ ട്രോൾ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യക്കാർ രംഗത്ത്. 2012 ൽ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിചിത്രമായ ട്വീറ്റ് ആണ് ചന്ദ്രയാൻ–2നെ പരിഹസിച്ച പാക്ക് മന്ത്രിക്കെതിരെ ആയുധമായി പുറത്തെടുത്തിരിക്കുന്നത്.

 

2012 ഫെബ്രുവരി 10 ന് അതിരാവിലെ ചൗധരി ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘ശരിയായ പ്രായത്തിലുള്ള വിവാഹം, ഒരു നല്ല ഭാര്യ നിങ്ങളുടെ കംപ്യൂട്ടറിൽ 40 ജിബി സ്പേസ് ലാഭിക്കും’. ഇതായിരുന്നു ട്വീറ്റ്. ഒരു പുരുഷൻ ശരിയായ പ്രായത്തിൽ സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ, അശ്ലീല വിഡിയോ കാണേണ്ടതില്ലാത്തതിനാൽ കംപ്യൂട്ടറിൽ 40 ജിബി സ്ഥലം ലാഭിക്കാൻ അയാളുടെ 'നല്ല ഭാര്യ'ക്ക് സഹായിക്കാമെന്നാണ് ചൗധരി സൂചിപ്പിച്ചിരുന്നത്.

 

എന്നാൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യയെ ട്രോൾ ചെയ്യുന്നതിൽ കുപ്രസിദ്ധനായ ചൗധരിയെ സോഷ്യൽമീഡിയ ആക്രമിക്കുകയായിരുന്നു. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനുശേഷം ചൗധരി '#IndiaFailed' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് ചെയ്തത്.

 

ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനെതിരായ ട്വീറ്റുകൾ വൈറലായതിനു ശേഷം അദ്ദേഹത്തിന്റെ പഴയ ട്വീറ്റും പൊക്കിക്കൊണ്ടുവരാന്‍ തുടങ്ങി. ഇതോടെയാണ് 40 ജിബി ട്വീറ്റ് ഓൺലൈനിൽ ട്രെൻഡുചെയ്യാൻ തുടങ്ങിയത്. ഇന്ത്യക്കാരും ഒരുവിഭാഗം പാക്കിസ്ഥാനികളും ഫവാദ് ചൗധരിയെ ട്രോൾ ചെയ്യുന്നുണ്ട്.

 

ഒരു പാക്കിസ്ഥാനി ആയതിനാൽ ഈ മനുഷ്യൻ ഞങ്ങളുടെ മന്ത്രിയാണെന്നതിൽ തനിക്ക് ലജ്ജ തോന്നുന്നു എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. ഇയാൾ ശരിക്കും മന്ത്രിയാണോ .. എങ്ങനെ മന്ത്രിയായി?" എന്നൊക്കെയാണ് പാക്കിസ്ഥാൻ ഫെഡറൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രിക്കെതിരെ ആളുകൾ ട്വീറ്റ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com