sections
MORE

‘കടക്ക് പുറത്ത്’: വാട്സാപ്പിനെ പിരിയാൻ സമയമായി, പകരം സിഗ്നൽ, ടെലിഗ്രാം

Signal-snowden
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെ ഉപേക്ഷിക്കാൻ സമയമായെന്ന് വാദവുമായി ഒരു സംഘം ഇന്ത്യക്കാർ രംഗത്ത്. വാട്സാപ്പിനെതിരെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും വൻ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വാട്സാപ് ചോര്‍ത്തിയെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വാട്സാപ് ഉപേക്ഷിക്കണമെന്ന ക്യാംപെയിൻ തുടങ്ങിയിരിക്കുന്നത്. വാട്സാപ്പിന് പകരം സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപയോക്താക്കൾ കുടിയേറുന്നതാണ് നല്ലതെന്നും ആഹ്വാനമുണ്ട്.

ഇന്ത്യയിൽ 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ് വൻ പ്രതിസന്ധിയിലാണ്. വാട്സാപ് പോലെ എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന സിഗ്നലും ടെലിഗ്രാമും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇരയെ വിളിച്ചുകൊണ്ട് വാട്‌സാപ്പിന്റെ ഓഡിയോ കോൾ ഫീച്ചറിലെ ഒരു ബഗ് ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാരെ അനുവദിച്ചുവെന്ന വാർത്ത വന്നയുടനെ ടെലിഗ്രാമിന്റെ റഷ്യൻ സ്ഥാപകനായ പവൽ ഡുറോവ് പ്രതികരിച്ചിരുന്നു. വാട്സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനെതിരെ രൂക്ഷമായാണ് അദ്ദേഹം വിമർശിച്ചത്. വാട്സാപ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷണത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിഗ്നൽ, ടെലിഗ്രാം ആപ്പുകൾക്ക് നിരവധി അഭിഭാഷകരുടെ പിന്തുണ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രമുഖ ടെക്കിയായ എഡ്വേർഡ് സ്നോഡൻ വരെ സിഗ്നലിനെ പിന്തുണക്കുന്നുണ്ട്. വാസ്തവത്തിൽ സിഗ്നൽ വികസിപ്പിച്ചെടുത്ത എൻ‌ക്രിപ്ഷൻ പ്രോട്ടോക്കോളാണ് വാട്സാപ്പും ഫെയ്‌സ്ബുക് മെസഞ്ചർ പോലും ഉപയോഗിക്കുന്നത്.

അമേരിക്കൻ സംരംഭകനായ മോക്സി മാർലിൻസ്പൈക്ക് സഹകരിച്ച് സ്ഥാപിച്ച സിഗ്നൽ, ഗ്രാന്റുകളും സംഭാവനകളും പിന്തുണയ്ക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് പ്രോജക്റ്റാണ്. കഴിഞ്ഞ വർഷം വരെ പദ്ധതിയിൽ നിരവധി മുഴുവൻ സമയ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുണ്ടായിരുന്നു.

എന്നാൽ 2018 ഫെബ്രുവരിയിൽ ഫെയ്സ്ബുക് ഉപേക്ഷിച്ച വാട്‌സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാൻ ആക്റ്റനിൽ നിന്ന് സിഗ്നലിന് പിന്തുണ ലഭിച്ചു. സിഗ്നൽ മെസഞ്ചർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന സൃഷ്ടിക്കുന്നതിനായി ആക്ടൺ 50 മില്യൺ ഡോളർ ധനസഹായം പദ്ധതിയിലേക്ക് ഇറക്കിയിട്ടുണ്ട്.

ഏകദേശം നാല് വർഷം മുൻപ് അവതരിപ്പിച്ച സിഗ്നൽ മെസേജിങ് സേവനം ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ടെക്സ്റ്റ്, ഡോക്യുമെന്റ്, ഫോട്ടോ സന്ദേശങ്ങൾ എന്നിവ അയയ്‌ക്കാനും വോയ്‌സ്, വിഡിയോ കോളുകൾ ചെയ്യാനും അനുവദിക്കുന്നതാണ്. ഇത് ഡെസ്ക്ടോപ്പിലും ലഭ്യമാണ്.

ഇതര ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് സിഗ്നൽ ആപ് ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിലൊന്നാണ്. ഇത് പൂർണ്ണമായും ഓപ്പൺ സോഴ്‌സാണ് (സിഗ്നൽ വികസിപ്പിച്ച എൻ‌ക്രിപ്ഷൻ സാങ്കേതികവിദ്യയാണ് വാട്സാപ് ഉപയോഗിക്കുന്നത്). ഇത് മെറ്റാ ഡേറ്റ സംഭരിക്കുന്നില്ല. സ്നോഡനും വാട്സാപ് നിർമാതാവ് ബ്രിയാനക്റ്റനും ശുപാർശ ചെയ്യുന്നത് സിഗ്നൽ തന്നെയാണ്. വാട്‌സാപ് സ്‌പൈവെയർ വിവാദത്തെ തുടർന്ന് ഡൽഹി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിയമ സേവന സ്ഥാപനമായ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാലും, മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സി‌എം‌ആറിലെ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് (ഐ‌ഐ‌ജി) മേധാവി പ്രഭു റാം പറയുന്നതനുസരിച്ച് ഒരു മെസേജിങ് അപ്ലിക്കേഷനും 100 ശതമാനം പരിരക്ഷ നൽകാനാവില്ല എന്നാണ്. ഇന്റർ‌നെറ്റിലൂടെ പ്രവർത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. വാട്സാപ് ഉൾപ്പെടുന്ന സമീപകാല എപ്പിസോഡ് അതിന്റെ എൻഡ്-ടു-എൻ‌ക്രിപ്ഷനു ചുറ്റുമുള്ള പരിമിതികളെ തുറന്നുകാട്ടി. ആപ്ലിക്കേഷനുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനും ഡെവലപ്പർമാർക്കുള്ള ഉത്തരവാദിത്തം വലുതാണ്. എന്നാൽ വാട്സാപ്പിൽ നിന്ന് മാറുന്ന ബന്ധപ്പെട്ട ഉപഭോക്താക്കളുടെ കുടിയേറ്റത്തിൽ നിന്ന് സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ ഇടക്കാലത്ത് പ്രയോജനപ്പെടുത്താമെന്നും റാം കൂട്ടിച്ചേർത്തു.

English Summary: WhatsApp spyware: Why more Indians want to try Signal, Telegram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA