ADVERTISEMENT

150 കോടി ഡൗൺലോഡുകളുമായി ചൈനീസ് സോഷ്യൽ വിഡിയോ ആപ്പായ ടിക്ടോക്കിനു വൻകുതിപ്പ്. ഈ വർഷം വൻ വളർച്ച നേടിയ ആപ്പ് ലോകത്ത് ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണെന്നു മൊബൈൽ ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു. 

 

2019ൽ മാത്രം ഇന്ത്യയിൽ 28 കോടി ആളുകൾ ടിക്ടോക് ഇൻസ്റ്റാൾ ചെയ്തു. ആകെ ഡൗൺലോഡുകളുടെ 45 ശതമാനം. രണ്ടാമത് ചൈനയും മൂന്നാമത് യുഎസും ആണ്. വാട്സാപ്പും ഫെയ്സ്ബുക് മെസഞ്ചറും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പാണു ടിക്ടോക്. ഫെയ്സ്ബുക്കിനു നാലാം സ്ഥാനവും ഇൻസ്റ്റഗ്രാമിന് അഞ്ചാം സ്ഥാനവുമാണ്. 

 

കഴിഞ്ഞ ഫെബ്രുവരിയിൽ 100 കോടി ഡൗൺലോഡ് എന്ന ലക്ഷ്യത്തിലെത്തിയ ആപ്പ് കേവലം 6 മാസം കൊണ്ടാണ് 50 കോടി ഉപയോക്താക്കളെക്കൂടി നേടിയത് എന്നതു നിർണായകമാണ്. ആദ്യ അഞ്ച് ആപ്പുകളിൽ ടിക്ടോക് ഒഴികെ മറ്റെല്ലാം ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ളതാണ്.

 

ടിക്ടോക്കിലുണ്ട് സക്കർബർഗ്

 

ടിക്ടോക്കിന്റെ മുഖ്യവിമർശകനായ ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിനു ടിക്ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്നു വെളിപ്പെടുത്തൽ. @finkd എന്ന അക്കൗണ്ടിൽ പോസ്റ്റുകളൊന്നുമില്ലെങ്കിലും നാലായിരത്തിലേറെ ഫോളോവേഴ്സ് ഉണ്ട്. 

മാർക്ക് സക്കർബർഗിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നതാണ് ഈ ടിക്ടോക് അക്കൗണ്ട് അദ്ദേഹത്തിന്റേതു തന്നെയാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത്.

English Summary: TikTok Downloads Reach A Total Of 1.5 Billion Worldwide, India Highest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com