ADVERTISEMENT

ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാഴാഴ്ച വൈകുന്നേരം ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും നിശ്ചലമായി. മിക്ക സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നില്ല. ഈ സമയം സോഷ്യൽമീഡിയ ഭീമന് എന്താണ് സംഭവിച്ചതെന്ന നെറ്റ് ഉപയോക്താക്കളുടെ ഭീതി ട്വിറ്ററിൽ പങ്കിട്ടു.

 

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാഴാഴ്ച വൈകുന്നേരം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തിയത്. ഈ വർഷം തന്നെ നിരവധി തവണ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് സെർവറുകൾ പണിമുടക്കിയിരുന്നു.

 

ഫെയ്സ്ബുക് ലോഗിൻ ചെയ്യാൻ ശ്രമിച്ചവർക്ക് ‘ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. ഞങ്ങൾ കഴിയുന്നത്ര വേഗം ഇത് പരിഹരിക്കാൻ പരിശ്രമിക്കുകയാണ് എന്ന സേന്ദേശമാണ് ലഭിച്ചത്. ‘ക്ഷമിക്കണം, ഒരു പിശക് സംഭവിച്ചു’ എന്നായിരുന്നു ഇൻസ്റ്റാഗ്രാമിന്റെ കുറ്റസമ്മതം.

 

പതിവുപോലെ, ഈ പ്ലാറ്റ്ഫോമുകളിൽ നിന്നിറങ്ങിയ ഉടൻ, ഉപയോക്താക്കൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ട്വിറ്ററിലേക്ക് തിരക്കി. മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ #FacebookDown, #InstragramDown എന്നിവ ലോകമെമ്പാടും ട്രെൻഡുചെയ്തു.

English Summary: Facebook Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com