ADVERTISEMENT

കുറച്ചുകാലമായി വാട്‌സാപ് ഇന്ത്യയിൽ പേയ്‌മെന്റ് സർവീസ് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിന്റെ റോൾ ഔട്ട് ഇപ്പോഴും നീണ്ടുപോകുകയാണ്. ഇന്ത്യയിലെ ഡേറ്റാ ലോക്കലൈസേഷൻ ചട്ടങ്ങൾ വാട്സാപ്പിന്റെ പേയ്‌മെന്റ് സർവീസ് തുടങ്ങുന്നതിൽ കാലതാമസമുണ്ടാക്കി. എന്നാൽ, അടുത്ത ആറു മാസത്തിനുള്ളിൽ നിരവധി രാജ്യങ്ങളിൽ വാട്സാപ് പേയ്മെന്റുകൾ തുടങ്ങുമെന്നാണ് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരിക്കുന്നത്.

 

പ്രതിബന്ധമുണ്ടായിട്ടും, കൂടുതൽ രാജ്യങ്ങളിൽ വാട്സാപ് പേയ്‌മെന്റ് സംവിധാനം വിപുലീകരിക്കുന്നതിനെക്കുറിച്ച്  സക്കർബർഗ് ശുഭാപ്തി വിശ്വാസത്തിലാണ്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലായിരിക്കും വാട്‌സാപ് പേ ഔദ്യോഗികമായി നടപ്പിലാക്കുക.

 

ഞാൻ ഇതിനെക്കുറിച്ച് ഏറെ ആവേശത്തിലാണ്. മാത്രമല്ല ഇത് നിരവധി രാജ്യങ്ങളിൽ തുടങ്ങുമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ വളരെയധികം പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സക്കർബർഗ് പറഞ്ഞു.

രാജ്യത്തെ പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുത്ത 10 ലക്ഷം ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണമാണ് ഫെയ്സ്ബുക്കിന് മറ്റ് വിപണികളിൽ വാട്സാപ് പേ അവതരിപ്പിക്കാനുള്ള നിർണ്ണായക ഘടകം. പൈലറ്റ് പ്രോഗ്രാമിലെ വിജയം, ആഴ്ചയിൽ ആഴ്ചയിൽ നിരവധി ആളുകൾ ഇത് ഉപയോഗിച്ചുകൊണ്ടിരുന്നു, സർവീസിന്റെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും സക്കർബർഗ് പറഞ്ഞു.

 

വളർന്നുവരുന്ന ബ്രസിൽ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ വിപണികളിലേക്ക് വരുന്ന ഫെയ്സ്ബുക് ഒന്നിലധികം മേഖലകളിൽ ബിസിനസ്സുകൾ തുടങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ്സുകൾ ഉൾപ്പെടെ 40 കോടിയിലധികം ഉപയോക്താക്കളെ വാട്‌സാപ്പിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സൗകര്യം ഉൾക്കൊള്ളുമെന്ന് ഫെയ്‌സ്ബുക് സിഇഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com