ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജനപ്രിയ സിനിമയായ ബാഹുബലിയുടെ ഭാഗമായി. ഈ വിഡിയോ ക്ലിപ്പ് ട്രംപ് ട്വീറ്റ് ചെയ്തതോടെ സോഷ്യൽമീഡിയ ഒന്നടങ്കം ഹിറ്റായി കഴിഞ്ഞു. തന്റെ ഇന്ത്യൻ സന്ദർശനത്തിന് ഒരു ദിവസം മുൻപ് ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ഇന്ത്യയിലെ എന്റെ വലിയ സുഹൃത്തുക്കളോടൊപ്പമാണ്’.

 

‘ബാഹുബലി’ സിനിമയിലെ നായകന് ട്രംപിന്‍റെ മുഖം ചേർത്തുവെച്ചാണ് @Solmemes1 ട്വിറ്റർ ഉപയോക്താവ് വിഡിയോ നിർമിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയിൽ കാണാം. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്‍റെ ഭാര്യ മെലാനിയയും ഇതിൽ കാണാം.

 

പ്രഥമ വനിത മെലാനിയയ്‌ക്കൊപ്പം രഥത്തിൽ കയറുന്ന ഹ്രസ്വ ആനിമേറ്റഡ് ക്ലിപ്പിൽ ട്രംപ് ഒരു മികച്ച രക്ഷകനായാണ് പ്രത്യക്ഷപ്പെടുന്നത്. ട്രംപ് തന്റെ മകൻ ഡൊണാൾഡ് ജൂനിയറിനെയും മകൾ ഇവാങ്കയെയും കുതിരപ്പുറത്ത് കയറ്റുന്നതായി കാണാം.

 

ട്രംപിന്‍റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ‘ബാഹുബലി’യിലെ മുഖ്യതാരങ്ങളാണ്. #Bahubali എന്നതാണ് ഇന്നത്തെ ട്വിറ്റിർ ട്രന്റിങ്ങിൽ ഒന്നാമത്. ഇന്ന് പുലർച്ചെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ 18 ലക്ഷം പേർ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com