ADVERTISEMENT

ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്പുകളായ വാട്സാപ്, ടെലിഗ്രാം ഉപയോഗത്തേക്കാൾ ഏറെ ഉപദ്രവമായി മാറിക്കൊണ്ടിരിക്കുകയാണ്. വാട്സാപ്, ടെലിഗ്രാം കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി കേരളാ പൊലീസും ഇന്റർപോളും വരെ രംഗത്തിറങ്ങിയതും അടുത്തിടെയാണ്. ഇതിനിടെ ടെലിഗ്രാമിലെ പോൺ ഗ്രൂപ്പുകൾ ഓരോന്ന് പൂട്ടിക്കൊണ്ടിരിക്കുകയാണ്. അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പുകൾ എല്ലാം നീക്കം ചെയ്യുന്നുണ്ട്.

 

ലോകത്തിനു തന്നെ വൻ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങളുടെ ഉറവിടവും അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ സഹായമാകുന്നുണ്ട്. ഇത്തരം നിരവധി ഗ്രൂപ്പുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഓരോ നിമിഷവും വ്യത്യസ്ത പേരുകളിലാണ് ഓൺലൈൻ പോൺ ഗ്രൂപ്പുകൾ പൊങ്ങിവരുന്നത്. മലയാളികൾ അഡ്മിനുകളായുള്ള പ്രധാന പോൺ ഗ്രൂപ്പുകളെല്ലാം പൂട്ടികഴിഞ്ഞെന്നാണ് റിപ്പോർട്ട്.

 

മലയാളികൾ അംഗങ്ങളായുള്ള വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണ്. കുഞ്ഞു കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബർഡോമിനു പുറമെ സിബിഐയും ഇന്റർപോളും നിരീക്ഷണം നടത്തുന്നുണ്ട്.

 

പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ കേരളത്തിനും പ്രധാന പങ്കുണ്ട്.

 

രാജ്യത്തെ അശ്ലീല വിഡിയോ വെബ്സൈറ്റുകൾ നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തിയെങ്കിലും വാട്സാപ്, ടെലിഗ്രാം വഴിയുള്ള പോൺ വിഡിയോ പ്രചരണം തുടരുകയാണ്. നേരത്തെ അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അശ്ലീല വിഡിയോകൾ ഇന്നു കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം വഴിയാണ്.

 

ഡെസ്ക്ടോപ്പ് സിസ്റ്റങ്ങൾ ഉപയോഗിച്ച് വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. മിക്ക പോൺ വെബ്സൈറ്റുകൾക്കും കൂടുതൽ സന്ദർശകരെ ലഭിക്കുന്നതും സ്മാർട് ഫോണുകളിൽ നിന്നാണ്. ഇതിനാൽ തന്നെ വെബ്സൈറ്റുകൾ നിരോധിച്ചാലും വാട്സാപ്, ടെലിഗ്രാം വഴിയുള്ള അശ്ലീല വിഡിയോ പ്രചരണം കൂടുകയാണ്.

 

മിക്ക എംഎംഎസുകളും നഗ്നചിത്രങ്ങളും ആദ്യം എത്തുന്നത് ടെലിഗ്രാമിലും വാട്സാപ്പിലാണ്. മിക്കവർക്കും ഇത്തരം വിഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതും ഇതിലൂടെയാണ്. നിലവിൽ നെറ്റിൽ ലഭ്യമായ ഭൂരിഭാഗം അശ്ലീല വിഡിയോകളുടെയും പകർപ്പ് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വെബ്സൈറ്റുകൾ നിരോധിച്ചാലും പോൺ വിഡിയോ കാണുന്നവരുടെ എണ്ണം കുറയില്ല. കുട്ടികൾക്കെതിരായ പീഡനം കുറയുകയുമില്ല.

 

ഇന്ത്യയിൽ നിരോധിച്ച് വെബ്സൈറ്റുകളെല്ലാം വിദേശരാജ്യങ്ങളിൽ ലഭിക്കും. ഇവിടെ നിന്ന് വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി രാജ്യത്തെ സ്മാർട് ഫോൺ ഉപയോക്താക്കൾക്കിടയിൽ എത്തിയാൽ തടയാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com