ADVERTISEMENT

കൊറോണ വൈറസ് മഹാമാരിയെക്കുറിച്ച് ആളുകൾക്ക് കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഫെയ്സ്ബുക് മെസഞ്ചറിൽ ഒരു ഇന്ററാക്ടീവ് സര്‍വീസ് ആരംഭിച്ചു.

130 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിലേക്ക് ലോകാരോഗ്യസംഘടനയുടെ സേവനം എത്തും. അവർക്ക് ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കാനും മെസഞ്ചറിലെ ലോകാരോഗ്യ സംഘടനയുടെ "ഹെൽത്ത് അലേർട്ട്" സംവേദനാത്മക സേവനത്തിൽ നിന്ന് വേഗത്തിൽ ഉത്തരം നേടാനും കഴിയും. ഈ സേവനം സൗജന്യമാണെന്ന് സോഷ്യൽ നെറ്റ്‌വർക്കിങ് ഭീമൻ ഫെയ്സ്ബുക് അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് അലേർട്ട് സേവനം ഇതിനകം 12 ദശലക്ഷത്തിലധികം ആളുകളിൽ വാട്സാപ് വഴി എത്തുന്നുണ്ട്. ഇപ്പോൾ, മെസഞ്ചറിലൂടെ ലോകാരോഗ്യസംഘടനയ്ക്ക് എല്ലായിടത്തും ആളുകൾക്ക് പ്രധാനപ്പെട്ട വിവരങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്. വ്യാപകമായ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന ഈ സമയത്ത് അനാവശ്യ ഭയവും പരിഭ്രാന്തിയും ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്ന് വൈസ് പ്രസിഡന്റ് സ്റ്റാൻ ചുഡ്നോവ്സ്കി പറഞ്ഞു.

കോവിഡ്-19 പടരുന്ന സമയത്ത് ആളുകളുമായി ബന്ധപ്പെടുന്നതിനും നിർണായക വിവരങ്ങൾ കൈമാറുന്നതിനും സഹായിക്കുന്നതിന് ആരോഗ്യ സംഘടനകളുമായി ഡെവലപ്പർ പങ്കാളികളെ ചേർക്കുമെന്ന് ഫെയ്സ്ബുക് പറഞ്ഞിരുന്നു. യുണിസെഫ്, അർജന്റീനയുടെ ആരോഗ്യ മന്ത്രാലയം, ഫ്രാൻസ് സർക്കാർ, ഇന്ത്യാ ഗവൺമെന്റ്, പാക്കിസ്ഥാന്റെ ദേശീയ ആരോഗ്യ സേവന മന്ത്രാലയം തുടങ്ങിയ 20 ലധികം സർക്കാർ ആരോഗ്യ സംഘടനകൾ മെസഞ്ചർ സർവീസ് ആരംഭിച്ചിട്ടുണ്ട്.

ഡബ്ല്യുഎച്ച്ഒയുടെ ഹെൽത്ത് അലേർട്ട് ഇന്ററാക്ടീവ് സേവനം ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ സന്ദേശം അയയ്ക്കുക അല്ലെങ്കിൽ മെസഞ്ചർ ലിങ്ക് വഴി ആക്സസ് ചെയ്യാൻ കഴിയും. കോവിഡ്-19 ബാധിച്ച പ്രദേശങ്ങളിൽ ഫെയ്‌സ്ബുക്കിന്റെ ഫാമിലി ആപ്ലിക്കേഷനുകളിലൂടെയുള്ള മൊത്തം സന്ദേശമയയ്ക്കൽ 50 ശതമാനത്തിലധികം വർധിച്ചതായി കമ്പനിയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com