ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നത് അമേരിക്കയിലെ വൈറ്റ് ഹൗസ് ട്വിറ്റർ അക്കൗണ്ട് നിർത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് അൺ ഫോളോ ചെയ്തിരിക്കുന്നു. മോദി–ട്രംപ് സൗഹൃദത്തിന്റെ ഭാഗമായിട്ടാണ് വൈറ്റ്–ഹൗസ് ട്വീറ്റ് അക്കൗണ്ട് മോദിയെ പിന്തുടരുന്നത് എന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര തലവനായിരുന്നു നരേന്ദ്ര മോദി. വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 19 പേരെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. ഫോളോ ചെയ്യുന്നവരില്‍ 16 പേരും അമേരിക്കക്കുള്ളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് തുടങ്ങിയവരാണ് ഇന്ത്യക്ക് പുറത്ത് നിന്നും വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരില്‍ ഉണ്ടായിരുന്നത്.

twitter-whitehouse

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി ഓഫിസ് (പി‌എം‌ഒ) എന്നിവരെയാണ് മൂന്നാഴ്ച കഴിഞ്ഞപ്പോൾ വൈറ്റ് ഹൗസ് അൺ ഫോളോ ചെയ്തത്. ഏപ്രിൽ 10 നാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി മോദി, ഓഫിസ് (പി‌എം‌ഒ), പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവരുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിലുകൾ പിന്തുട‌രാൻ തുടങ്ങിയത്. ഇതോടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് കോവിന്ദും ട്വിറ്ററിൽ വൈറ്റ് ഹൗസ് പിന്തുടർന്ന ലോക നേതാക്കളായി. വൈറ്റ്ഹൗസ് ട്വിറ്റർ അക്കൗണ്ടിൽ 21.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com