ADVERTISEMENT

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് ഉപയോഗിച്ച് കേരള പൊലീസ്. കോവിഡ് 19നുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നതിനോടൊപ്പം പരാതികള്‍ കേള്‍ക്കാനും ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോം പൊലീസ് ഉപയോഗിക്കുന്നുണ്ട്. നിരവധി ഉപയോക്താക്കളാണ് പൊലീസിന്റെ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. 

 

ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോമില്‍ മലയാള ഭാഷ സംസാരിക്കുന്ന ഉപയോക്താക്കളുമായി കേരള പൊലീസ് നേരത്തേ തന്നെ സജീവമായി സംവദിക്കുന്നുണ്ട്. കോവിഡ് 19 വ്യാപനമുണ്ടായതിന് പിന്നാലെ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിതുടങ്ങി. വിഡിയോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ വൈറസുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

 

ട്രെയിനിങ് ഉള്‍പ്പെടെ പൊലീസിന്റെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും പങ്കുവെച്ചുള്ള ഇരൂനൂറിലധികം പോസ്റ്റുകള്‍ നിലവില്‍ ഷെയര്‍ചാറ്റിലുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് 19 മായി ബന്ധപ്പെട്ട അറുപതിലധികം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. ഇതുവരെ എട്ടു ലക്ഷധിലധികം കാഴ്ചക്കാരെ സൃഷ്ടിക്കാനും ഈ പോസ്റ്റുകള്‍ക്ക് കഴിഞ്ഞു.

 

സെലിബ്രിറ്റികളില്‍ നിന്ന് വിഡിയോ ബൈറ്റുകള്‍, അവബോധം സൃഷ്ടിക്കുന്ന ആനിമേറ്റഡ് വിഡിയോകള്‍, ട്രോളുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ എന്നിങ്ങനെ പുത്തന്‍ ആശയങ്ങളോടു കൂടിയ പോസ്റ്റുകളെല്ലാം കേരള പൊലീസ് എന്ന ഹാഷ്ടാഗിലാണ് (#Keralapolice), പൊലീസ് ഷെയര്‍ചാറ്റില്‍ ഉപയോക്താക്കളുമായി പങ്കുവെയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com