ADVERTISEMENT

വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകൾ വഴി വിദ്യാർഥിനികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പുകളിലൂടെയാണ് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അധിക്ഷേപം.

സമപ്രായക്കാരായ പെൺകുട്ടികളുടെ ശരീരങ്ങൾ മോർഫ് ചെയ്ത ശേഷം അശ്ലീല കമന്റുകളും രതി വൈകൃതങ്ങളും പ്രകടിപ്പിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്. പിന്നാലെ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഡൽഹിയിലെ പേരുകേട്ട സ്‌കൂളുകളിലെ നൂറോളം ആൺകുട്ടികളാണ് ഗ്രൂപ്പ് അംഗങ്ങൾ. ഇൻസ്റ്റായിലും സ്‌നാപ് ചാറ്റിലൂം ഈ ഗ്രൂപ്പ് സജീവമാണ്. സ്കൂൾ വിദ്യാർഥിയായ പെൺകുട്ടി ട്വിറ്ററിൽ ഈ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്. 'ബോയ്‌സ് ലോക്കർ റൂം' എന്നാണ് ഗ്രൂപ്പിന്റെ പേര്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ വഴി പുറത്തെത്തുന്നത്.

17 മുതൽ 18 വയസ് വരെയുള്ള കൗമരക്കാരാണ് ഗ്രൂപ്പിൽ ഭൂരിഭാഗവും. ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം തങ്ങൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്ന് ചിലർ വെളിപ്പെടുത്തി. ഗ്രൂപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുകൊണ്ടുവന്ന പെൺകുട്ടി ഇങ്ങനെ കുറിച്ചു: ' ദക്ഷിണ ഡൽഹിയിലെ 17 മുതൽ 18 വരെ പ്രായമുള്ള ബോയ്‌സ് ലോക്കർ റൂം എന്ന ഇൻസ്റ്റാ ഗ്രൂപ്പിൽ അവർ സമപ്രായക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കമന്റുകൾ പറഞ്ഞ് രംഗത്തെത്തുകയാണ്. എന്റെ സ്‌കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികളും ഇതിന്റെ ഭാഗമാണ്. പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് രസിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും.

14 വയസ് പ്രായമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇക്കൂട്ടർ മോർഫ് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ വിലയിരുത്തി വിമർശിക്കുക, ബലാത്സംഗ ഭീഷണി മുഴക്കുക... ഇതൊക്കെയാണ് ഇവരുടെ ‘വിനോദങ്ങള്‍’.

അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കമാണ് ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ട്വീറ്റുകളില്‍ നിന്ന് തന്നെ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ വ്യക്തമാണ്. ഇതിനാൽ കുറ്റവാളികളെ പെട്ടെന്ന് പിടിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com