ADVERTISEMENT

സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പൊലീസിന്‍റെ 'പിസി കുട്ടന്‍ പിള്ള സ്പീക്കിങ്' ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് തുടക്കമായി. പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് സൈബര്‍ലോകത്ത് ലഭിക്കുന്നത്. ടിക് ടോക്, യുട്യൂബ് വിഡിയോകൾ എല്ലാം നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. അതുത്തിടെ ഏറെ വിവാദത്തിലായ ടിക് ടോക് വിഡിയോകളും ആദ്യ എപിസോഡിൽ തന്നെ കാണാം.

 

സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുന്ന സൈബര്‍ സെല്ലുകള്‍, സൈബര്‍ സ്റ്റേഷനുകള്‍, സൈബര്‍ ഡോമുകള്‍ തുടങ്ങിയവയുടെ കണ്ണിലുടക്കുന്ന പോസ്റ്റുകള്‍, വിഡിയോകള്‍, എന്നിവ സംബന്ധിച്ച് കേരളാ പൊലീസിന്‍റെ പ്രതികരണം അറിയിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. കേരളാ പൊലീസിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ഒന്നാം ഭാഗം 'പണി വരുന്നുണ്ട് അവറാച്ചാ..' റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ട് അഭിപ്രായം അറിയിച്ചിട്ടുണ്ട്.  

 

പ്രോഗ്രാമിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ പൊലീസുകാരാണ്. പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാമിന്‍റെ  ആശയത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി.റ്റി ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങും ഗ്രാഫിക്സും ബിമല്‍ വി.എസ്. അഭിനയിച്ചിരിക്കുന്നത്  ജിബിന്‍ ഗോപിനാഥ്. ക്യാമറ രഞ്ജിത് കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് സരസ്വതി. പ്രൊഡക്ഷന്‍ ടീം ശിവകുമാര്‍.പി, അഖില്‍. പി എന്നിവരുമാണ്.

English Summary: KERALA POLICE Social Media Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com