sections
MORE

യുട്യൂബ് പരസ്യമില്ലാതെ കാണണോ? ഡോട്ടിട്ടാല്‍ തീരുന്ന 'ഹാക്ക്' പരീക്ഷിക്കൂ!

youtube
SHARE

വിഡിയോയ്ക്ക് അത്രമേല്‍ പ്രശസ്തമാണ് യുട്യൂബ്. ഓരോ മിനിറ്റിലും ഏകദേശം 500 മണിക്കൂര്‍ നേരം കാണാനുള്ള വിഡിയോയാണ് ഈ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നത്. മണിക്കൂറില്‍ 30,000 മണിക്കൂര്‍ കണ്ടു തീര്‍ക്കേണ്ടിവരുന്നത്ര വിഡിയോ എത്തുന്നു യുട്യൂബില്‍. ഗൂഗിളിന്റെ വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബിന്റെ ലാഭവും വരുമാനവും പരസ്യങ്ങളില്‍ നിന്നും വരിക്കാരില്‍ നിന്നുമാണ് ലഭിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി പ്രീമിയം കണ്ടെന്റ് വരിക്കാര്‍ക്കു മാത്രമാണ് നല്‍കിവരുന്നത്.

എന്നാല്‍, പ്രീമിയം അല്ലാത്ത കണ്ടെന്റില്‍ ഗൂഗിള്‍ ധാരാളമായി പരസ്യങ്ങള്‍ നല്‍കുന്നു. പല തരത്തിലുമുള്ള പരസ്യങ്ങളുടെ അകമ്പടിയോടെ മാത്രമെ പ്രധാന വിഡിയോകൾ കണ്ടു തീര്‍ക്കാനാകൂ. എന്നാല്‍, ഇപ്പോഴിതാ ആര്‍ക്കും ചെയ്യാവുന്ന ഒരു കൊച്ചു 'ഹാക്കിങ്ങിലൂടെ' പരസ്യമില്ലാതാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു റെഡിറ്റ് (Reddti) ഉപയോക്താവ്. ഇതിലും എളുപ്പമുള്ള ഹാക്കിങ് കണ്ടുപിടച്ചിട്ടുണ്ടോ എന്നു പോലും അറിയില്ലെന്നാണ് പലരും പറയുന്നത്.

യുട്യൂബ്.കോം എന്നെഴുതുന്നതിന്റെ അവസാനം ഒരു കുത്തിട്ടാല്‍ (dot) മതി യൂട്യൂബിന്റെ പരസ്യം പ്രദര്‍ശിപ്പിക്കല്‍ നിലയ്ക്കും! ഡൊമെയ്ന്‍ നെയിം കഴിഞ്ഞ ഉടനെ ഒരു കുത്തിട്ടാല്‍ പരസ്യങ്ങള്‍ നിലയ്ക്കുമെന്ന് കണ്ടെത്തിയത് യൂണികോണ്‍4സെയില്‍ (unicorn4sale) എന്ന റെഡിറ്റ് യൂസറാണ്. അല്‍പം കൂടെ വിശദീകരിച്ചാല്‍ youtube.com/video എന്നായിരിക്കും സാധാരണ പരസ്യമുള്ള വിഡിയോ കാണുമ്പോള്‍ യുആര്‍എലില്‍ കാണുക. അത് യൂട്യൂബ്‌ഡോട്‌കോംഡോട്സ്ലാഷ് youtube.com./video എന്നാക്കിയാല്‍ പരസ്യമില്ലാതെ യുട്യൂബ് വിഡിയോ കാണാം.

ഇത് കംപ്യൂട്ടറില്‍ മാത്രമെ സാധിക്കൂ എന്നാണ് താന്‍ ആദ്യം കരുതിയതെന്ന് യൂണികോണ്‍4സെയില്‍ പറയുന്നു. പക്ഷേ, മൊബൈലിലും ടാബിലും നടത്താനും സാധിക്കും. സെര്‍വറിലാണ് ഗതിമാറ്റല്‍ നടക്കുന്നത് എന്നതിനാല്‍ യുട്യൂബ് ആപ് ഉപയോഗിച്ചാല്‍ സാധിക്കില്ല. മൊബൈല്‍ ബ്രൗസറില്‍ കയറി റിക്വസ്റ്റ് ഡെസ്‌ക്ടോപ് സൈറ്റ് (Request Desktop Site) ഓപ്ഷന്‍ സ്വീകരിക്കുക മാത്രം മതി പരസ്യങ്ങള്‍ ഇല്ലാതാക്കി വിഡിയോ കാണാന്‍. ഇക്കാര്യത്തില്‍ യൂണികോണ്‍4സെയില്‍ന്റെ പോസ്റ്റ് വായിക്കാം: https://bit.ly/3frORmR

ഈ വേല നടക്കുന്നത് യുട്യൂബ് പോലെയുള്ള  വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് നെയിം നോര്‍മലൈസ് ചെയ്യാത്തതിനാലായിരിക്കാമെന്ന് യൂണികോണ്‍4സെയില്‍ അനുമാനിക്കുന്നു. പ്രധാന കണ്ടെന്റിനു മാറ്റം വരുത്താതെ മറ്റു പലതിലും മാറ്റം വരുത്തുന്നത് ഈ ഘട്ടത്തിലാണ്. യുട്യൂബിനു മാത്രമല്ല, ഇങ്ങനെ പരസ്യം കാണിക്കുന്ന മറ്റു പല വെബ്‌സൈറ്റുകളെയും ഇത്തരത്തില്‍ കുത്തിട്ടു പറ്റിക്കാമെന്ന് പറയുന്നു.

∙ അധികം കാലം കിട്ടിയേക്കില്ല

യുട്യൂബിന്റെ വരുമാനം പരസ്യത്തിലൂടെയായതിനാല്‍, ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ ഇതിനെതിരെ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടാകും. ഈ ഹാക്കിങ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശ്‌സ്തമായിരിക്കുകയാണ്. എന്തായാലും നിരവധി യുട്യൂബ് ഉപയോക്താക്കള്‍ തങ്ങള്‍ക്കു ലഭിച്ച പുതിയ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുകയാണിപ്പോള്‍. സാധിക്കുന്നിടത്തോളം കാലം ഇത് ആസ്വദിക്കുക എന്ന കമന്റാണ് ഇപ്പോള്‍ എല്ലായിടത്തും കാണാവുന്നത്. പലരും റെഡിറ്റ് യൂസറെ ആവോളം അനുമോദിക്കുന്നുമുണ്ട്.

English Summary: Easiest hack in the wold! Watch YouTube videos without ads!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA