ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കാണ് മാർക്ക് സക്കര്‍ബർഗിന്റെ ഫെയ്സ്ബുക്. എന്നാൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ ഫെയ്സ്ബുക് നിരവധി വിമർശനങ്ങളും ആരോപണങ്ങളും നേരിടുന്നുമുണ്ട്. വ്യാജ പോസ്റ്റുകളും അശ്ലീല കുറിപ്പുകളും ഫോട്ടോകളും നിയന്ത്രിക്കാൻ സാങ്കേതിക സംവിധാനങ്ങളുടെയും അൽഗോരിതത്തിന്റെയും സഹായവും തേടുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ചകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഉള്ളിയുടെ പരസ്യം അമിത ലൈംഗികതയുടെ പേരിൽ ഫെയ്സ്ബുക് നീക്കം ചെയ്തു. ഇത് ഓൺലൈനിലും രാജ്യാന്തര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ശരിക്കും എന്താണ് സംഭവിച്ചത്?

 

ഉള്ളിയുടെ പരസ്യത്തിൽ 'അമിത ലൈംഗികത' ഉള്ളതിനാൽ നീക്കം ചെയ്തുവെന്നാണ് ഫെയ്സ്ബുക് ഔദ്യോഗികമായി അറിയിച്ചത്. ഉള്ളിയുടെ പരസക്യ ചിത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നതിനാണ് നീക്കം ചെയ്തത് എന്നായിരുന്നു അറിയിപ്പ്. വിത്ത് കമ്പനിയുടെ ഇഡബ്ല്യു ഗേസ് എന്ന ഫെയ്സ്ബുക്കിൽ പേജിലാണ് ഉള്ളി വിത്തുകളുടെ ഫോട്ടോ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തത്.

 

1.99 ഡോളറിന് ‘ഒനിയൺ, വല്ലാ വല്ലാ സ്വീറ്റ്’ വിത്തുകൾ വിൽപ്പനയ്ക്ക് എന്ന പോസ്റ്റിലെ ചിത്രമാണ് പ്രശ്നമായത്. പോസ്റ്റ് പ്രസിദ്ധീകരിച്ചയുടനെ പരസ്യം ചെയ്ത കമ്പനിക്ക് സോഷ്യൽ മീഡിയ ഭീമനിൽ നിന്ന് അറിയിപ്പ് ലഭിച്ചു, പച്ചക്കറിയുടെ ഫോട്ടോ ‘അമിത ലൈംഗികത’ ആണെന്നും അത് നീക്കം ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചു.

 

ഫെയ്സ്ബുക് ഫ്ലാഗുചെയ്ത ഉള്ളിയുടെ ‘വൃത്താകൃതി’ ലൈംഗികതയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കാണിച്ചായിരിക്കാം നീക്കം ചെയ്തതെന്നാണ് കരുതുന്നത്. എന്നാൽ, പോസ്റ്റ് നീക്കം ചെയ്ത വിഷയത്തിൽ ഫെയ്സ്ബുക് അധികൃതർ ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായില്ല. ഇത്തരം ചിത്രങ്ങൾ സെൻസർ ചെയ്യുന്നതിന് ‘ഓട്ടോമേറ്റഡ് ടെക്നോളജി’യാണ് ഉപയോഗിക്കുന്നതെന്നാണ് ഫെയ്സ്ബുക്കിന്റെ വാദം.

 

ഫെയ്സ്ബുക് ആപ്ലിക്കേഷനുകളിൽ നിന്ന് നഗ്നത ഒഴിവാക്കാൻ കമ്പനി ഓട്ടോമേറ്റഡ് ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ പരസ്യ കമ്പനി പരാതി നൽകിയതോടെ ഫെയ്സ്ബുക് പരസ്യം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

 

English Summary: Ad for onions removed by Facebook for being 'overtly sexual'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com