ADVERTISEMENT

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വ്യാഴാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡിസ്പ്ലേ പിക്ചർ (ഡിപി) നീക്കം ചെയ്തു. എന്നാൽ, കുറച്ച് സമയത്തിന് ശേഷം ചിത്രം പുനഃസ്ഥാപിച്ചു. ചിത്രത്തിന് പകർപ്പവകാശം അവകാശപ്പെട്ടതിനെ തുടർന്നാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നയുടനെ, ട്വിറ്റർ അതേ ചിത്രം പുനഃസ്ഥാപിച്ചു.

 

ആഭ്യന്തരമന്ത്രിയുടെ ചിത്രത്തിൽ ആർക്കാണ് അവകാശപ്പെടാൻ കഴിയുക എന്ന മെസേജുകളാണ് ട്വിറ്റർ ഉപയോക്താക്കൾ  പ്രതികരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷായുടെ ഡിപിയിൽ 'മീഡിയ പ്രദർശിപ്പിച്ചിട്ടില്ല' എന്ന് ഒരു സന്ദേശമാണ് ട്വിറ്റർ പ്രദർശിപ്പിച്ചത്. ആരെങ്കിലും പകർപ്പവകാശം അവകാശപ്പെട്ടതിനെ തുടർന്നണോ ചിത്രം നീക്കം ചെയ്തതെന്ന് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നില്ല.

 

സോഷ്യൽ മീഡിയയിൽ ഷാ വളരെ ജനപ്രിയമാണ്. ട്വിറ്ററിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം രാജ്യത്തെ രണ്ടാമത്തെ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് 23.6 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 296 പേരെ മാത്രമാണ് ആഭ്യന്തരമന്ത്രി പിന്തുടരുന്നത്. പകർപ്പവകാശ ലംഘനത്തെ ഉദ്ധരിച്ച് ട്വിറ്റർ അടുത്തിടെ ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ചിത്രം നീക്കം ചെയ്തിരുന്നു.

 

English Summary: Twitter removes Home Minister Amit Shah's DP, reinstates later

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com