ADVERTISEMENT

സോഷ്യൽമീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്സാപ് ഓരോ തവണയും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഉപയോക്താക്കളെ അദ്ഭുതപ്പെടുത്തുന്ന ആപ്ലിക്കേഷനാണ്. ഉപയോക്താക്കൾ ആഗ്രഹിക്കുന്ന മിക്ക ഫീച്ചറുകളും ഇതിനകം തന്നെ വന്നുകഴിഞ്ഞു. വോയ്സ്, വിഡിയോ കോൾ എല്ലാം ഹിറ്റാണ്. എന്നാൽ, ഇതെല്ലാം ഉപയോക്താക്കൾ സജീവമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് സ്വകാര്യ നയമാറ്റവുമായി ഫെയ്സ്ബുക് രംഗത്തുവരുന്നത്. ഇത് ഉപയോക്താക്കളെ ഏറെ പ്രകോപിതരാക്കിയിട്ടുണ്ട്.

 

ബിസിനസ്സ് സവിശേഷതകളും കോവിഡ് -19 പിന്തുണയും ഉൾപ്പെടെ 2020 ൽ ഉപയോക്താക്കൾക്കായി വാട്സാപ്പിൽ നിന്ന് ഒന്നിലധികം അപ്‌ഡേറ്റുകൾ ലഭിച്ചു. എന്നാൽ, 2021 ആരംഭിച്ചപ്പോൾ തന്നെ വാട്സാപ്പിലെ ചില പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് ഇതിനകം തന്നെ വലിയ ചർച്ചകളും വിവാദങ്ങളുമാണ് നടക്കുന്നത്.

 

2021 ൽ വാട്സാപ് കൊണ്ടുവരാൻ പോകുന്ന ഏറ്റവും വലിയ ഫീച്ചർ മൾട്ടി-ഡിവൈസ് പിന്തുണയായിരിക്കും. വെബ് പതിപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ഇപ്പോഴും ഫോൺ സജീവമായിരിക്കേണ്ടതിനാൽ വ്യത്യസ്ത ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്. പുതിയ ഫീച്ചർ വന്നാൽ ഒരു അക്കൗണ്ടിൽ നിന്ന് നാല് ഡിവൈസുകൾ വരെ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

2021 ലെ പുതുവത്സരാഘോഷത്തിൽ വാട്സാപ് ഉപയോഗിച്ച് ഏറ്റവും കൂടുതൽ വോയ്‌സ്, വിഡിയോ കോളുകൾ ചെയ്തതായും റിപ്പോർട്ടുകള്‍ വന്നിരുന്നു. തീർച്ചയായും വിഡിയോ, വോയ്സ് കോളുകൾക്ക് വെബ്, ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകൾ ഇതുവരെ പിന്തുണയ്‌ക്കാത്തതിനാൽ ഇതെല്ലാം ഫോൺ വഴിയാണെന്ന് ഉറപ്പിക്കാം. 2021 ൽ ഈ ഫീച്ചർ അവതിരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യവും സാമൂഹിക വിദൂര നയങ്ങളും കണക്കിലെടുക്കുമ്പോൾ ഇത് ഒരു പ്രധാന മാറ്റമായിരിക്കും. വിഡിയോ കോൺഫറൻസിങ്ങിനും ഇത് ഉപയോഗിക്കാൻ സാധിക്കും.

 

മ്യൂട്ട് ഓഡിയോ എന്ന ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നുണ്ട്. ഇടയ്‌ക്കിടെ വിഡിയോകൾ അയയ്‌ക്കുകയും അതിനൊപ്പം ഓഡിയോ അയയ്‌ക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഈ ഫീച്ചർ ഒരു അനുഗ്രഹമായിരിക്കും. ഒരു വിഡിയോ അയയ്‌ക്കുന്നതിന് മുൻപ് ഓഡിയോ മ്യൂട്ടുചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഇത് സ്റ്റാറ്റസിലും അപ്‌ഡേറ്റുചെയ്യാം.

 

English Summary: what to expect from WhatsApp’s new features in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com