ADVERTISEMENT

വാട്‌സാപ് ഗ്രൂപ്പിനെ എങ്ങനെ സിഗ്നലിലേക്ക് മാറ്റാമെന്നാണ് മിക്കവരും ഇപ്പോൾ അന്വേഷിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ സ്വകാര്യതാ നയമാറ്റത്തിന്റെ പേരിലാണ് മിക്കവരും മറ്റുവഴി തേടുന്നത്. മിക്കവരും എൻ‌ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിലേക്കാണ് മാറുന്നത്. എന്നാൽ, സിഗ്നലിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിൽ വലിയ വെല്ലുവിളി പഴയ വാട്സാപ് ഗ്രൂപ്പുകളെ സിഗ്നലിലേക്ക് മാറ്റുന്നതാണ്.

 

എന്നാൽ, പുതിയ ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിഗ്നൽ തന്നെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ധാരാളം പേർ അവരുടെ ഗ്രൂപ്പ് ചാറ്റുകൾ മറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് സിഗ്നലിലേക്ക് എങ്ങനെ മാറ്റാമെന്ന് ചോദിക്കുന്നുണ്ട്. ഇതിനൊരു വഴി സിഗ്നൽ ഗ്രൂപ്പ് ലിങ്കുകളാണ്. നിങ്ങൾ സിഗ്നൽ ഗ്രൂപ്പിന്റെ ക്ഷണ ലിങ്ക് വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. ഈ ലിങ്ക് വഴി സിഗ്നൽ ഗ്രൂപ്പിലേക്ക് പഴയ ഗ്രൂപ്പിലെ എല്ലാവരും എത്തിയേക്കുമെന്നാണ് ട്വീറ്റിൽ പറയുന്നത്.

signal-main

 

നിങ്ങളുടെ വാട്സാപ് ഗ്രൂപ്പുകൾ സിഗ്നലിലേക്ക് എളുപ്പത്തിൽ മാറ്റാൻ നാല് ഘട്ടങ്ങളാണുള്ളത്. 1. ഉപയോക്താക്കൾ സിഗ്നൽ അപ്ലിക്കേഷനിൽ ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. 2. ഗ്രൂപ്പ് സെറ്റിങ്സിൽ ടാപ്പുചെയ്യുക, തുടർന്ന് 'ഗ്രൂപ്പ് ലിങ്കുകൾ' ടാപ്പുചെയ്യുക. 3. ഗ്രൂപ്പ് ലിങ്ക് ഓണാക്കി ഷെയർ ടാപ്പുചെയ്യുക, കോപ്പി ചെയ്യുക. 4. ഈ ലിങ്ക് സിഗ്നലിലേക്ക് മാറ്റേണ്ട വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുക.

 

അതേസമയം, തങ്ങളുടെ പ്ലാറ്റ്ഫോം ഉടൻ തന്നെ ഇന്ത്യയിൽ പുതിയ ഫീച്ചറുകൾ പുറത്തിറക്കാൻ തുടങ്ങുമെന്നും സിഗ്നൽ ആപ് അറിയിച്ചു. പുതിയ സിഗ്നൽ സവിശേഷതകളിൽ ഐഒഎസിനായുള്ള ചാറ്റ് വാൾപേപ്പറുകൾ, ആനിമേറ്റുചെയ്‌ത സ്റ്റിക്കറുകൾ ഉൾപ്പെടുന്നു. മീഡിയ ഓട്ടോ-ഡൗൺലോഡ് സെറ്റിങ്സും ഫുൾ സ്‌ക്രീൻ പ്രൊഫൈൽ ഫോട്ടോകളും ഉൾപ്പെടുത്തും.

 

English Summary: How to shift WhatsApp group to Signal: Here's how to move in easy steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com