ADVERTISEMENT

ഇന്ത്യയിലും മറ്റിടങ്ങളിലും വരാനിരിക്കുന്ന സ്വകാര്യതാ നയത്തെ കുറിച്ച് വാട്സാപ് മിക്കവരുടെയും നിരീക്ഷണത്തിലാണ്. ഇതിനിടെ വാട്സാപ് വഴി നടക്കുന്ന മറ്റൊരു ഉപയോക്തൃ ഡേറ്റാ ലംഘനം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തവണ വാട്സാപ് ഓൺ ഡെസ്‌ക്‌ടോപ്പ് (വെബ്) ആപ്ലിക്കേഷന്റെ ഗൂഗിൾ സേർച്ച് ഇൻഡെക്‌സിങ് വഴി വ്യക്തിഗത മൊബൈൽ നമ്പറുകൾ പരസ്യമാക്കുന്നു എന്നാണ് ആരോപണം.

 

വാട്‌സാപ് പ്രാഥമികമായി ഒരു മൊബൈൽ അപ്ലിക്കേഷനാണെങ്കിലും ചിലരെങ്കിലും വെബ് പതിപ്പുകളുടെ സേവനവും തേടുന്നുണ്ട്. ചില വർക്കിങ് പ്രൊഫഷണലുകൾ വെബ് പതിപ്പ് വഴി അവരുടെ ഡെസ്‌ക്‌ടോപ്പുകളിലും പിസികളിലും വാട്സാപ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.

 

ഗൂഗിൾ സേർച്ചിൽ വാട്സാപ് വെബ് പതിപ്പ് വഴി ഉപയോക്താക്കളുടെ സ്വകാര്യ മൊബൈൽ നമ്പറുകളുടെ ഇൻഡെക്‌സിങ് കാണിക്കുന്ന ചില സ്ക്രീൻഷോട്ടുകൾ സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധനായ രാജ്ശേഖർ രാജഹാരിയ വെള്ളിയാഴ്ച  ഐ‌എ‌എൻ‌എസിന് നൽകിയിരുന്നു. വാട്സാപ് വെബ് വഴിയാണ് ചോർച്ച സംഭവിക്കുന്നത്. ആരെങ്കിലും ലാപ്‌ടോപ്പിലോ ഓഫിസ് പിസിയിലോ വാട്സാപ്  ഉപയോഗിക്കുന്നുണ്ടെങ്കിൽ മൊബൈൽ നമ്പറുകൾ ഗൂഗിൾ സേർച്ചിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇവ വ്യക്തിഗത ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകളാണ്, ബിസിനസ്സ് നമ്പറുകളല്ലെന്നും രാജഹാരിയ പറഞ്ഞു.

 

നേരത്തെ ഗൂഗിൾ സേർച്ചിൽ ലഭ്യമായ വാട്സാപ് സ്വകാര്യ ഗ്രൂപ്പ് ചാറ്റ് ലിങ്കുകളുടെ ആശങ്കയും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വാട്സാപ് ചാറ്റ് ഗ്രൂപ്പ് ലിങ്കുകൾ ലിസ്റ്റ് ചെയ്യരുതെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവായി ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റുകളിൽ ഗ്രൂപ്പ് ചാറ്റ് ലിങ്കുകൾ ഉൾപ്പെടുത്തരുതെന്നും ഉപയോക്താക്കൾക്ക് ഫെയ്സ്ബുക് തന്നെ ഉപദേശം നൽകിയിരുന്നു.

 

സ്വകാര്യ വാട്സാപ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണ ലിങ്കുകൾ ഗൂഗിൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. അതായത് ലളിതമായ സേർച്ച് ഉപയോഗിച്ച് ആർക്കും വിവിധ സ്വകാര്യ ചാറ്റ് ഗ്രൂപ്പുകളിൽ ചേരാം. വാട്സാപ് ഗ്രൂപ്പ് ചാറ്റ് ലിങ്കുകൾ ഇപ്പോൾ ഗൂഗിളിൽ നിന്ന് നീക്കം ചെയ്‌തുവെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും പല ഗ്രൂപ്പുകളുടെയും ലിങ്കുകൾ ലഭ്യമാണ്.

 

2020 മാർച്ച് മുതൽ വാട്സാപ് എല്ലാ ഡീപ് ലിങ്ക് പേജുകളിലും ‘നോഇൻ‌ഡെക്സ്’ ടാഗ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ഗൂഗിൾ പറയുന്നതനുസരിച്ച് അവയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ഈ ഗ്രൂപ്പുകൾ ലിസ്റ്റ് ചെയ്യരുതെന്ന് ഗൂഗിളിന് ഫീഡ്‌ബാക്ക് നൽകി. ഉപയോക്താക്കൾ‌ക്ക് അറിയാവുന്നതും വിശ്വസനീയവുമായ ആളുകളുമായി സ്വകാര്യമായി പങ്കിടാൻ‌ താൽ‌പര്യപ്പെടുന്ന ലിങ്കുകൾ‌ പൊതുവായി ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റിൽ‌ പോസ്റ്റുചെയ്യാൻ‌ പാടില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.

 

English Summary: Mobile numbers of WhatsApp on Web users found on Google Search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com