ADVERTISEMENT

പുതിയ സിനിമയിൽ ശ്രദ്ധിക്കാനായി ഡിസംബർ വരെ തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പോകുകയാണെന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ അറിയിച്ചു. അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. ചില സ്മാർട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആമിര്‍ഖാൻ.

ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കുന്നതിനാലാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. ഈ വർഷം ക്രിസ്മസിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മുഴുവൻ സമയം ചെലവഴിക്കാനും കൂടിയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നത്.

താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാന് കീഴിലുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഴിവാക്കാനാവാത്ത, ജോലി സംബന്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ മാനേജരെ സമീപിക്കാൻ ആമിർ തന്റെ അടുത്ത എല്ലാ വിശ്വസ്തരോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിനിമ പുറത്തിറങ്ങുന്നതുവരെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ടീം കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.

 

English Summary: Aamir Khan Has Decided To Switch Off His Mobile Phone Until December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com