ADVERTISEMENT

കൊറോണവൈറസ് മഹാമാരി കാലത്ത് ജനപ്രിയമായ ആപ്പാണ് സൂം. ഇന്ന് പഠനവും ജോലിയും, എന്തിന് കോടതി, സർക്കാർ നടപടികള്‍ വരെ സൂം വഴിയാണ് നടക്കുന്നത്. എന്നാൽ സൂമിന്റെ പുതിയ സാധ്യതകളും ഫീച്ചറുകളും ചിലർക്കെങ്കിലും തലവേദനയാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ് അമേരിക്കയിലെ ഒരു വക്കീലിന് നേരിടേണ്ടിവന്നത്.

 

വിഡിയോ കോളുകളിൽ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. എന്നാൽ, വക്കീലിന് നേരിട്ടത് വേറിട്ടൊരു അബദ്ധമായിരുന്നു. ഒരു യുഎസ് ജഡ്ജി അടുത്തിടെ യുട്യൂബിൽ കോടതി നടപടികളുടെ ഒരു വിഡിയോ ഷെയർ ചെയ്തിരുന്നു. അതിൽ ഒരു അഭിഭാഷകൻ സൂം മീറ്റിംഗിൽ പൂച്ചയായി പ്രത്യക്ഷപ്പെടുന്നു. ടെക്സസിലെ 394-ാമത്തെ ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് അവതരിപ്പിക്കാനെത്തിയ അഭിഭാഷകനായ റോഡ് പോണ്ടൻ വിഡിയോയിൽ സൂം ആപ്പിലെ പൂച്ച ഫിൽട്ടർ ഓഫ് ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് പറയുന്നത് കേൾക്കാം. 

 

ജഡ്ജി അനുവദിക്കുകയാണെങ്കിൽ പൂച്ച ഫിൽട്ടർ ഉപയോഗിച്ച് തന്നെ കോടതി നടപടികൾ നടത്താമെന്ന് വക്കീൽ പറയുന്നുണ്ട്. താൻ പൂച്ചയല്ലെന്ന് ജഡ്ജിക്ക് വക്കീൽ ഉറപ്പുനൽകുന്നതും വിഡിയോയിൽ കാണാം. വിഡിയോയിലുടനീളം വക്കീൽ ഒരു പരിഭ്രാന്തിയുള്ള പൂച്ചക്കുട്ടിയെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ സെറ്റിങ്സ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

 

‘സുപ്രധാന സൂം ടിപ്പ്: നിങ്ങൾ ഒരു വെർച്വൽ കോടതിയിൽ വാദത്തിനു എത്തുന്നതിന് മുൻപ് ഒരു കുട്ടി നിങ്ങളുടെ കംപ്യൂട്ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഫിൽട്ടറുകൾ ഓഫാണെന്ന് ഉറപ്പുവരുത്താൻ സൂം വിഡിയോ ഓപ്ഷനുകൾ പരിശോധിക്കുക. ഈ പൂച്ചക്കുട്ടി 394-ൽ ഒരു കേസിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി ( ശബ്‌ദം ഓണാണ്) – ജഡ്ജി റോയ് ഫെർഗൂസൺ ട്വീറ്റ് ചെയ്തു.

 

∙ സൂം ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ലിപ്സ്റ്റിക് ഇടാം!

 

സുപ്രശസ്ത വിഡിയോ കോളിങ് ആപ്പായ സൂം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മുഖത്തിന് പല എഫെക്ട്‌സും വരുത്താം- മുഖത്തിന്റെ നിറം മാറ്റാം, ലിപ്സ്റ്റിക്‌സ് ഇടാം, വിവിധ തരം കണ്‍പുരികങ്ങളും മീശകളും താടികളും ഉപയോഗിക്കാം. തനിക്ക് ഉചിതമെന്നു തോന്നുന്ന ഒരു പ്രീസെറ്റ് സൃഷ്ടിച്ച് സൂക്ഷിച്ച ശേഷം ഭാവിലുള്ള സൂം മീറ്റിങ്ങുകള്‍ക്ക് അത് ഉപയോഗിക്കുകയും ചെയ്യാം. ഇതിന് സ്റ്റുഡിയോ എഫക്ട്‌സ് എന്നാണ് കമ്പനി പേരു നല്‍കിയിരിക്കുന്നത്. ഇത് സെപ്റ്റംബര്‍ മുതല്‍ പല ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിരുന്നു. ഇതിൽ ഇപ്പോഴും ഒരു ബീറ്റാ വേര്‍ഷനാണ്. വിന്‍ഡോസിന്റെയും മാക്കിന്റെയും സൂം ആപ്പിന്റെ വിഡിയോ സെറ്റിങ്‌സില്‍ ഇത് കാണം.

 

English Summary: US lawyer turns up for court proceedings on Zoom with cat filter on, judge calls it profession's dedication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com