sections
MORE

വാട്സാപ്പില്‍ വരുന്നത് മൂന്ന് പ്രധാന ഫീച്ചറുകൾ, വെളിപ്പെടുത്തലുമായി സക്കർബർഗ്

whatsapp
SHARE

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സാപ്പിന്റെ ഓരോ പതിപ്പിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും പ്രധാനപ്പെട്ട കുറച്ച് ഫീച്ചറുകളുണ്ടാകുമെന്നാണ് അറിയുന്നത്. മെസേജുകൾ അപ്രത്യക്ഷമാകുന്ന മോഡ്, മൾട്ടി-ഡിവൈസ് സപ്പോർട്ട്, വ്യൂ വൺസ് എന്നിവ ഉൾപ്പെടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സവിശേഷതകൾ ഉടൻ തന്നെ വാട്സാപ്പിലെത്തും. 

ഈ സവിശേഷതകൾ വാട്സാപ്പിൽ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ്  സ്ഥിരീകരിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് ഈ ഫീച്ചറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഫീച്ചറുകളുടെ ദൃശ്യങ്ങൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി എപ്പോൾ അവതരിപ്പിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു.

വാട്സാപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ട്രാക്കുചെയ്യുകയും വരാനിരിക്കുന്ന സവിശേഷതകളെക്കുറിച്ച് വായനക്കാരെ അറിയിക്കുകയും ചെയ്യുന്ന വാബെറ്റൈൻഫോ ആണ് സക്കർബർഗിനെയും വാട്സാപ് സിഇഒ വിൽ കാത്കാർട്ടിനെയും ഗ്രൂപ്പ് ചാറ്റിലൂടെ ബന്ധപ്പെട്ടത്.

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ പുറത്തിറക്കുന്ന ആഗോളതലത്തിലുള്ള ആദ്യത്തെ മെസേജിങ് നെറ്റ്‌വർക്കാണ് വാട്സാപ് എന്ന് വാബെറ്റൈൻഫോയുമായുള്ള ചാറ്റിൽ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി. മെസേജുകൾ  അപ്രത്യക്ഷമാകുന്ന മറ്റൊരു ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. വാട്‌സാപ്പിന് ഇതിനകം തന്നെ മെസേജുകൾ അപ്രത്യക്ഷമാകും ഫീച്ചറുകൾ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, എന്നാൽ എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകൾ അപ്രത്യക്ഷമാകുന്ന സംവിധാനം, അപ്രത്യക്ഷമാകും മോഡ് അവതരിപ്പിക്കാൻ പോകുകയാണെന്നും മാർക്ക് സക്കർബർഗ് പറഞ്ഞു.

വാട്‌സാപ്പിൽ ഉടൻ പുറത്തിറങ്ങുന്ന മറ്റൊരു സവിശേഷത വ്യൂ വൺസ് ആണ്. ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങൾ മോഡ് ഓണാക്കുകയാണെങ്കിൽ, ആ വ്യക്തി കണ്ടതിനുശേഷം സന്ദേശം അപ്രത്യക്ഷമാകും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്സാപ്പിന്റെ മൾട്ടി-ഡിവൈസ് ഉപയോഗത്തെ കുറിച്ച് മാർക്കിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ‘നിങ്ങളുടെ ഫോൺ ബാറ്ററി തീർന്നാൽ പോലും ഉപകരണങ്ങളിലുടനീളം നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ഉള്ളടക്കവും ശരിയായി സമന്വയിപ്പിക്കുന്നത് ഒരു വലിയ സാങ്കേതിക വെല്ലുവിളിയാണ്, പക്ഷേ ഞങ്ങൾ ഇത് പരിഹരിച്ചു, ഞങ്ങൾ ഉടൻ തന്നെ ഇത് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു’ എന്നാണ്. വൈകാതെ തന്നെ മൾട്ടി-ഡിവൈസ് പബ്ലിക് ബീറ്റയിൽ ലഭ്യമാകുമെന്ന് വിൽ കാത്കാർട്ടും സ്ഥിരീകരിച്ചു.

English Summary: WhatsApp to soon get Disappearing Mode, Multi-Device support and View Once feature, Mark Zuckerberg confirms 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA