ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിച്ച ശേഷം വിവിധ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ഉല്ലസിച്ചു നടക്കുന്ന താലിബാൻ അംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. ആയുധങ്ങളുമായി ബോട്ടുകളില്‍ വിനോദസഞ്ചാരം നടത്തുന്ന താലിബാൻ അംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ചെറുപ്പക്കാരും മധ്യവയസ്‌കരുമായ താലിബാൻ അംഗങ്ങൾ ഉല്ലാസത്തോടെ ബോട്ടുകളില്‍ കറങ്ങുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. എകെ 47, റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ കയ്യിലിരിക്കുന്നത് ഫോട്ടോകളിൽ കാണാം.

ചിലരുടെ കയ്യിൽ ആർ‌പി‌ജി -7 റോക്കറ്റ് ഗ്രനേഡ് ലോഞ്ചർ കാണാം. ബോട്ടുകളിൽ ഉല്ലസിക്കുന്ന താലിബാൻ അംഗങ്ങളുടെ ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്തയായിട്ടുണ്ട്. നിരവധി താലിബാൻകാർ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിഡിയോ നേരത്തെയും പുറത്തുവന്നിരുന്നു. യുഎസ് സേന ഉപേക്ഷിച്ച വിമാനത്തിന്റെ ചിറകിൽ ഊഞ്ഞാലാടുന്ന താലിബാൻ അംഗങ്ങളുടെ വിഡിയോയും ഹിറ്റായിരുന്നു.

ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം, ബാൻഡ്-ഇ അമീർ ദേശീയോദ്യാനത്തിലെ തടാകത്തിലാണ് താലിബാൻ അംഗങ്ങൾ പെഡൽ ബോട്ടുകളിൽ സവാരി നടത്തുന്നത്. എപ്പോഴും ആയുധങ്ങളുമായി നടക്കുന്ന ഭീകരരുടെ ഉല്ലാസത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ കൗതുകത്തോടെയാണ് ചർച്ച ചെയ്യുന്നത്. ഇത് താലിബാന്റെ നാവിക സേനയാണെന്ന് വരെ ട്രോളുന്നവരുണ്ട്.

 

English Summary: Taliban Fighters Seen Riding Swan-Shaped Pedal Boats - Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com