വാട്സാപ് പൂട്ടിച്ചത് 1,759,000 ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ, ലഭിച്ചത് 602 പരാതികൾ

WHATSAPP-INDIA/FAKENEWS
SHARE

നവംബറിൽ 17,59,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. നവംബറിൽ ഇന്ത്യയിൽ നിന്ന് മൊത്തം 602 പരാതി റിപ്പോർട്ടുകൾ ലഭിച്ചു. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയുടെ ഐടി റൂള്‍സ് അനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് ഉപയോക്താക്കള്‍ വാട്‌സാപ്പിലുള്ള 'റിപ്പോര്‍ട്ട്' ഫീച്ചര്‍ ഉപയോഗിച്ച് നല്‍കിയ ഫീഡ്ബാക്ക് അടക്കം പരിഗണിച്ചാണ് അക്കൗണ്ടുകള്‍ നീക്കംചെയ്തിരിക്കുന്നത്. 2021-ൽ നടപ്പിലാക്കിയ ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളിലെ റൂൾ 4(1)(ഡി) പ്രകാരം ഓരോ മാസത്തേയും റിപ്പോർട്ട് പുറത്തിറക്കണം. 

വാട്സാപ്പിന്റെ കംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ, ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം. 

നവംബറിൽ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 602 പരാതികളാണ് വാട്സാപ്പിന് ലഭിച്ചത്. അക്കൗണ്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭൂരിഭാഗം പരാതികളിലും ആവശ്യപ്പെട്ടിരുന്നത്. അക്കൗണ്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 357 പരാതികളാണ് ലഭിച്ചത്. എന്നാൽ, ഈ പരാതികൾപ്രകാരം 36 അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

വാട്സാപ് പ്രത്യേകിച്ച് പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം തെറ്റായ പ്രവർത്തനങ്ങൾ ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് കമ്പനി വിശ്വസിക്കുന്നു, അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് നേരത്തെ കൈകാര്യം ചെയ്യുന്നതാണെന്നും കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.

English Summary: WhatsApp banned over 17 lakh Indian accounts in November, says new data

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA