ADVERTISEMENT

രാജ്യത്തെ ഉപയോക്താക്കൾക്കായി ഏപ്രിൽ 26 ന് പുതിയ സ്മാർട് ഫോൺ ഇൻ2സി അവതരിപ്പിക്കുമെന്ന് ആഭ്യന്തര സ്മാർട് ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് പ്രഖ്യാപിച്ചു. പുതിയ ഫോണിന്റെ അവതരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, വരാനിരിക്കുന്ന സ്മാർട് ഫോണിന് യുണിസോക് ടി610 ചിപ്‌സെറ്റും 5,000 എംഎഎച്ച് ബാറ്ററിയും കരുത്ത് പകരുമെന്ന് ഫ്ലിപ്കാർട്ട് പേജിലൂടെയും വെളിപ്പെടുത്തി. സിൽവർ, ബ്രൗൺ കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക.

 

20:9 വീക്ഷണാനുപാതം, 420 നിറ്റ് ബ്രൈറ്റ്നസ്, 89 ശതമാനം സ്‌ക്രീൻ സ്‌പേസ് എന്നിവയുള്ള 6.52 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ സവിശേഷത. മൈക്രോമാക്സ് ഇൻ2സിയ്ക്ക് 10,000 രൂപയിൽ താഴെയാണ് പ്രതീക്ഷിക്കുന്ന വില. സെൽഫികൾക്കായി മുൻവശത്ത് 5 എംപി ക്യാമറയുമായി വന്നേക്കാം. ഫോണിന്റെ പിൻഭാഗത്ത് 8 എംപി പ്രധാന ക്യാമറയും വിജിഎ സെൻസറും ഉണ്ടായിരിക്കാം.

 

യുനിസോക് ടി610 ആണ് പ്രോസസർ. 4ജിബി/6ജിബി എൽപിഡിഡിആർ4എക്സ് ആണ് റാം. രണ്ട് വേരിയന്റുകളിലും 64ജിബി യുടെ eMMC 5.1 സ്റ്റോറേജ് ഉണ്ടായിരിക്കും. അധിക സ്റ്റോറേജിനായി ഹാൻഡ്സെറ്റിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടാകും. ആൻഡ്രോയിഡ് 11 ഒഎസ്, യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഫിംഗർപ്രിന്റ് സ്കാനർ ഇല്ല.

 

English Summary: Micromax to unveil new smartphone on April 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com