പ്രൊഫൈലിലെ സെക്ഷ്വൽ പ്രിഫറൻസ്, രാഷ്ട്രീയം, മതം നീക്കി ഫെയ്സ്ബുക്

facebook
SHARE

ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് നിരവധി വിവരങ്ങൾ നീക്കം ചെയ്യാൻ ഫെയ്സ്ബുക് തീരുമാനിച്ചു. കൃത്യമായി പറഞ്ഞാൽ എഫ്ബി ഉപയോക്താവിന്റെ പ്രൊഫൈലിലെ സെക്സ്വൽ പ്രിഫറൻസ്, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വ്യക്തി വിലാസങ്ങൾ എന്നിവ പ്രദർശിപ്പിക്കില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സൈറ്റായ ഫെയ്സ്ബുക് ഈ മാറ്റങ്ങൾ ഔദ്യോഗിമായി അറിയിച്ചിട്ടില്ല. എന്നാൽ ഇവ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്.

സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവരയാണ് ഈ മാറ്റങ്ങൾ ആദ്യം കണ്ടെത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഫെയ്സ്‌ബുക് 2022 ഡിസംബർ 1 മുതൽ പ്രൊഫൈലുകളിൽ നിന്ന് മതപരമായ വീക്ഷണങ്ങളും മറ്റു ചില വിവരങ്ങളും നീക്കം ചെയ്യുന്നു’ എന്നാണ് നവര ട്വീറ്റ് ചെയ്തത്.

ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, മതപരമായ വീക്ഷണങ്ങൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, അവരുടെ സെക്ഷ്വൽപ്രിഫറൻസ് എന്നിവയെ കുറിച്ച് രേഖപ്പെടുത്താനുള്ള ഭാഗങ്ങൾ മുൻപ് ഫെയ്സ്ബുക്കിൽ ഉണ്ടായിരുന്നു. ഫെയ്സ്ബുക്കിൽ പ്രൊഫൈൽ സൃഷ്ടിക്കുമ്പോൾ ഏറെ സമയമെടുത്താണ് ഇതെല്ലാം പൂരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. ഈ ഫീൽഡുകൾ ഇനി പൂരിപ്പിക്കേണ്ടി വരില്ല, നിലവിലുള്ളതെല്ലാം നീക്കം ചെയ്യുകയും ചെയ്യും.

ഫെയ്സ്‌ബുക് നാവിഗേറ്റ് ചെയ്യാനും ഉപയോഗിക്കാനും എളുപ്പമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഒരുപിടി പ്രൊഫൈൽ ഫീൽഡുകൾ നീക്കം ചെയ്യുന്നു: സെക്സ്വൽ പ്രിഫറൻസ്, മതപരമായ കാഴ്ചകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വിലാസങ്ങൾ എല്ലാം നീക്കും. ഈ ഫീൽഡുകൾ പൂരിപ്പിച്ചിട്ടുള്ളവർക്ക് ഇക്കാര്യം നീക്കുന്നതായി നോട്ടിഫിക്കേഷൻ നൽകുന്നുണ്ടെന്നും മെറ്റാ വക്താവ് എമിൽ വാസ്‌ക്വസ് പറഞ്ഞു.‌

English Summary: Facebook to remove sexual preference, religion and address from users’ profile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS