സ്ക്രീൻ ലോക്ക്: വാട്സാപ് ഡെസ്ക്ടോപ്പിലേക്ക് പുതിയ ഫീച്ചര്‍

whatsapp-lock
Photo: wabetainfo
SHARE

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. വാട്സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോർട്ട്. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ് ഡെസ്‌ക്‌ടോപ് ബീറ്റാ പതിപ്പിൽ സ്‌ക്രീൻ ലോക്ക് ഫീച്ചർ വരുമെന്നാണ്. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണെന്നും വൈകാതെ എല്ലാവർക്കും ലഭ്യമാകുമെന്നുമാണ് കരുതുന്നത്.

ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ്, വെബ്, മാക് എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ജനപ്രിയ മെസേജിങ് ആപ് ലഭ്യമാണ്. ആൻഡ്രോയിഡിലെയും ഐഒഎസിലെയും വാട്സാപ് പതിപ്പ് ബിൽറ്റ്-ഇൻ ലോക്ക് ഫീച്ചറുമായാണ് വരുന്നത്. ഇതിലൂടെ വാട്സാപ് ഓപ്പൺ ചെയ്യുന്നതിനുള്ള പാസ്‌വേഡായി വിരലടയാളമോ ഫേസ് ഐഡിയോ സജ്ജീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. എന്നാൽ, വെബ്/ഡെസ്‌ക്‌ടോപ്പ് പതിപ്പുകളിൽ ഇത് ലഭ്യമല്ല.

നിലവിൽ സ്‌ക്രീൻ ലോക്ക് ഫീച്ചർ വെബ്/ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്കും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടിൽ പുതിയ ഫീച്ചറുകൾ കാണാം. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഡെസ്ക്ടോപ്പിൽ വാട്സാപ് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് പാസ്‌വേഡ് നൽകേണ്ടിവരും. ഇതൊരു ഓപ്ഷണൽ ഫീച്ചറായിരിക്കുമെന്നാണ് കരുതുന്നത്. 

ആപ്പിലെ സെറ്റിങ്സ് ഓപ്ഷനുകൾക്ക് കീഴിൽ ഇതും ഉൾപ്പെടുത്തിയേക്കാം. ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ വാട്സാപ് മെസേജുകൾക്കും മറ്റു ഫയലുകൾക്കും കൂടുതൽ നിയന്ത്രണം ലഭിക്കും. വാട്സാപ്പുമായി പാസ്‌വേഡ് ഷെയർ ചെയ്യില്ലെന്നും എല്ലായ്‌പ്പോഴും ലോക്കലായി സേവ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. പാസ്‌വേഡ് മറന്നുപോയാൽ, ഡിവൈസിലെ QR കോഡുമായി ലിങ്ക് ചെയ്‌ത് ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്‌ത് വാട്സാപ് ഡെസ്‌ക്‌ടോപ്പിലേക്ക് വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും.

English Summary: WhatsApp is Working on Desktop Screen Lock Feature, Expected to Rollout Soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA