Premium

കോടികൾ നഷ്ടപ്പെട്ട് സക്കർബർഗ്, വ്യാജന്മാർ കുടുക്കി മസ്ക്; അടുത്തോ അന്ത്യനാളുകൾ?

BRITAIN-US-POLITICS-INTERNET-FACEBOOK
ഫെയ്സ്ബുക്കിനെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. കുട്ടികളുടെ വിവരങ്ങൾ ഉള്‍പ്പെടെ ഫെയ്സ്ബുക്കിൽ സുരക്ഷിതമല്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഈ പ്രതിഷേധം. ഫയൽ ചിത്രം: Tolga Akmen / AFP
SHARE

സമൂഹമാധ്യമങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ പിഴച്ചോ? കണക്കുകളും കാര്യങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മനുഷ്യരാശിയുടെ തലവര ഇനി നിശ്ചയിക്കുക സമൂഹമാധ്യമങ്ങളായിരിക്കും എന്നായിരുന്നു ഇതുവരെ ലോകത്തിന്റെ വിശ്വാസം. എന്നാൽ അതിനിപ്പോൾ ഇളക്കം തട്ടിയിരിക്കുന്നു. ലോകത്തിന് അങ്ങനെ വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടായിരിക്കുന്നു. എന്താണവ? കണക്കുകൾ അനുസരിച്ച് 474 കോടി ആൾക്കാരാണ് ഏറ്റവും വലിയ 7 സാമൂഹമാധ്യമങ്ങൾ സന്ദർശിക്കുന്നത്. ഇത് ലോക ജനസംഖ്യയുടെ 59.3 ശതമാനം വരും. അതായത് ലോകത്തിലെ രണ്ടുപേരിൽ ഒരാൾ സാമൂഹമാധ്യമങ്ങളിലെ നിത്യ സന്ദർശകരാണ് എന്നർഥം. ഇവരുടെ എണ്ണം 9.2 ശതമാനം നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 19 കോടി പുതിയ സന്ദർശകർ എന്ന നിലയ്ക്കാണ്. സന്ദർശകരിൽ മഹാഭൂരിപക്ഷവും ഒരു മാസം ഏഴിലധികം സമൂഹമാധ്യമങ്ങൾ സന്ദർശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റവും അധികം ആൾക്കാർ സന്ദർശിക്കുന്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെ ഒരു മാസത്തെ സന്ദർശകരുടെ എണ്ണം 300 കോടിക്കടുത്താണ്. യുട്യൂബിൽ ഇത് 230 കോടിയും വാട്സാപ്പിൽ 200 കോടിയുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS