നഗ്നത, അശ്ലീലം, സ്പാം, ആത്മഹത്യ... ഇന്ത്യയിൽ മെറ്റാ നീക്കിയത് 2.29 കോടി പോസ്റ്റുകൾ

facebook-meta
Photo: rafapress / Shutterstock
SHARE

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇന്ത്യൻ ഉപയോക്താക്കൾ പോസ്റ്റ് ചെയ്ത 2.29 കോടിയിലധികം ഉള്ളടക്കങ്ങൾക്കെതിരെ സമൂഹ മാധ്യമ കമ്പനി മെറ്റ നവംബറിൽ നടപടിയെടുത്തതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പങ്കുവെച്ച ഡേറ്റ അനുസരിച്ച് ഫെയ്സ്ബുക്കിലെ 1.95 കോടിയിലധികം ഉള്ളടക്കങ്ങളിലും ഇൻസ്റ്റാഗ്രാമിലെ 33.9 ലക്ഷം ഉള്ളടക്കങ്ങളിലും കമ്പനി നടപടിയെടുത്തു.

1.49 കോടി പോസ്റ്റുകളും സ്‌പാം ഉള്ളടക്കങ്ങളാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം ഉള്ളടക്കങ്ങളും അക്രമം, മുറിവേൽപ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഫെയ്സ്ബുക്കിൽ നിന്ന് കമ്പനി എടുത്തുകളഞ്ഞു. ഇൻസ്റ്റാഗ്രാമിൽ‍ ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം ഉള്ളടക്കങ്ങൾ, അക്രമാസക്തമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട 7.27 ലക്ഷം പോസ്റ്റുകൾ, 7.12 ലക്ഷം മുതിർന്നവരുടെ നഗ്നത, ലൈംഗിക ഉള്ളടക്കം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകൾ എന്നിവയിൽ മെറ്റ നടപടിയെടുത്തു. അക്രമവും പ്രേരണയും പ്രോത്സാഹിപ്പിക്കുന്നതായി തിരിച്ചറിഞ്ഞ ഉള്ളടക്കം, കമ്പനിയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന മറ്റ് ഉള്ളടക്കങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് 2021 ലെ ഐടി നിയമങ്ങൾ പ്രകാരം മെറ്റായ്ക്ക് 2,368 പരാതികൾ ലഭിച്ചു. ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് (939), വ്യാജ പ്രൊഫൈൽ (891), ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ (136), ഉപയോക്താവിനെ കാണിക്കുന്ന നഗ്നത, ഭാഗിക നഗ്നത അല്ലെങ്കിൽ ലൈംഗിക ചെയ്തികൾ (94) എന്നിവയാണ്.

ഇൻകമിങ് റിപ്പോർട്ടുകളിൽ 1,124 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ ഞങ്ങൾ നൽകിയിട്ടുണ്ടെന്ന് മെറ്റാ പറഞ്ഞു. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള 555 പരാതികൾ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന്റെ 253 സംഭവങ്ങൾ, 31 ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ പരാതികൾ, നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗികതയിലോ ഉപയോക്താവിനെ കാണിക്കുന്ന ഉള്ളടക്കത്തിന്റെ 30 സംഭവങ്ങളിൽ കമ്പനി നടപടിയെടുത്തു.

2021 ലെ ഐടി നിയമങ്ങൾ പ്രകാരം ഫെയ്സ്ബുക്കിൽ നിന്ന് 889 പരാതികൾ ലഭിച്ചു. ഇതിൽ 511 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകി. ഫെയ്സ്ബുക് ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും തുടർന്ന് ഉപയോക്താക്കൾ കൈകാര്യം ചെയ്യുന്ന പേജുകളിലേക്കുള്ള ആക്‌സസ് നഷ്‌ടമായെന്നും ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ, നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗിക പ്രവർത്തിയിലോ ഉപയോക്താക്കളെ കാണിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചാണ് കൂടുതലും പരാതിപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഉപയോക്താക്കൾക്ക് പേജുകളിലേക്കുള്ള ആക്‌സസ് നഷ്‌ടമായ സന്ദർഭങ്ങളിലെ എല്ലാ പരാതികളും കമ്പനി പരിഹരിച്ചു.

എന്നാൽ വ്യാജ പ്രൊഫൈലുകളുടെ കാര്യത്തിൽ ( 73 പരാതികൾ), ഹാക്ക് ചെയ്ത അക്കൗണ്ടുകളെക്കുറിച്ചുള്ള (40 പരാതികൾ), ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ തുടങ്ങിയ (29 കേസുകൾ), കൂടാതെ ഉപയോക്താവിനെ നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗികതയിലോ കാണിക്കുന്ന ഉള്ളടക്കത്തിന്റെ 17 പരാതികളിൽ മാത്രമാണ് നടപടി സ്വീകരിച്ചത്.

English Summary: Meta Took Down 2.29 Crore Posts on Facebook, Instagram in November

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA