ADVERTISEMENT

വലിയ പ്രതിസന്ധികളിലൂടെയാണ് ഇലോൺ മസ്ക് ഏറ്റെടുത്ത ട്വിറ്റർ കടന്നുപോകുന്നത്. മസ്‌ക് അധികാരമേറ്റതു മുതലാണ് ട്വിറ്ററിലെ പ്രതിസന്ധികൾ തുടങ്ങിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ചുമതലയേറ്റ ഉടൻ തന്നെ മസ്‌ക് 50 ശതമാനത്തോളം തൊഴിലാളികളെ പുറത്താക്കിയിരുന്നു. ഇതോടെ കമ്പനിയിൽ എല്ലാം തകിടം മറിഞ്ഞു. ട്വിറ്റർ ഓഫീസിലെ ബാത്ത് റൂമുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. ഇതോടെ വീട്ടില്‍ നിന്ന് സ്വന്തം ടോയ്‌ലറ്റ് പേപ്പർ കൊണ്ടുവരാൻ ജീവനക്കാർ നിർബന്ധിതരാകുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.

 

ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂലിക്കൂടുതൽ ആവശ്യപ്പെട്ട് പണിമുടക്കിയതിനെ തുടർന്നാണ് ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടത്. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ട്വിറ്റർ ഓഫീസിൽ കാവൽ, സുരക്ഷാ സേവനങ്ങൾ ലഭ്യമല്ലെന്നാണ്. ഇതോടൊപ്പം തന്നെ ഓഫീസിൽ ശുചീകരണത്തൊഴിലാളികൾ ഇല്ലാത്തതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകൾ കാരണം ഓഫീസ് ജോലികഃും താറുമാറായിരിക്കുകയാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പോലും ആളില്ല.

 

ട്വിറ്ററിന്റെ സിയാറ്റിൽ ഓഫീസ് കെട്ടിടത്തിന്റെ വാടക നൽകാത്തതിനാൽ അടച്ചിട്ടു. ഇവിടത്തെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെയും വാടക നൽകിയിട്ടില്ല. ഇവിടത്തെ കെട്ടിടത്തിന് 136,250 ഡോളറാണ് വാടകയായി നൽകേണ്ടത്. ട്വിറ്ററിന് കെട്ടിട ഉടമ നോട്ടീസും നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്‌കോയിലും മാത്രമാണ് ഇനി ട്വിറ്ററിന് ഓഫീസുകളുളളത് എന്നാണ് മറ്റൊരു റിപ്പോർട്ട്. രണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ വാടകയും നൽകിയിട്ടില്ല.

 

ന്യൂയോർക്കിലെ ചില ഓഫീസുകളിലെ ക്ലീനർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും മസ്ക് പിരിച്ചുവിട്ടിരുന്നു. മസ്‌ക് തന്റെ കമ്പനിയിലെ സന്ദർശകരോട് പെരുമാറുന്നത് സംബന്ധിച്ചും ആരോപണങ്ങളുണ്ട്. ട്വിറ്റർ ആസ്ഥാനത്തെ പത്താം നിലയിലുള്ള കോൺഫറൻസ് റൂമിൽ സന്ദർശകർ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരാറുണ്ടെന്ന് ട്വിറ്ററിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. അതേസമയം, ഈ വാർത്തകളോട് പ്രതികരിക്കാൻ മസ്ക് തയാറായിട്ടില്ല.

 

English Summary: Twitter bathrooms smell bad, employees forced to bring their own toilet paper as Elon Musk fires janitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com