കുട്ടികളുടെ 50% ഫോട്ടോകളും അശ്ലീല വെബ്സൈറ്റുകളിൽ, ഫോട്ടോ ‍പോസ്റ്റ് ചെയ്താൽ രക്ഷിതാക്കൾക്ക് ശിക്ഷ, ഫ്രാൻസിൽ പുതിയ നിയമം

social-media-uae
Representative Image. Photo Credit : Proxima Studio/ Shutterstock.com
SHARE

കുട്ടികൾക്ക് മികച്ച സ്വകാര്യതയും സുരക്ഷയും ഉറപ്പുനൽകുന്ന പുതിയ നിയമം പാസാക്കി ഫ്രാൻസ്. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഫോട്ടോകൾ, വിഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതിന് നിയന്ത്രണം വരും. കുട്ടികൾക്ക് സ്വകാര്യത ഉറപ്പുനൽകുന്നതിനായി പുതിയ ബിൽ തന്നെ പാസാക്കി. എംപി ബ്രൂണോ സ്റ്റുഡർ പ്രതിനിധീകരിച്ച ബിൽ ആണ് ഫ്രഞ്ച് അസംബ്ലി പാസാക്കിയത്.

പുതിയ നിയമപ്രകാരം കുട്ടികളുടെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കാൻ കോടതികൾക്ക് കഴിയും. ഒരു രക്ഷിതാവ് കുട്ടിയുടെ ഫോട്ടോ ഓൺലൈനിൽ പങ്കുവച്ചാൽ പോലും അതിന്റെ ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും ഒരുമിച്ചായിരിക്കും. കുട്ടികളുടെ പ്രായം അനുസരിച്ചാകും മാതാപിതാക്കള്‍ക്കു നിയന്ത്രണം വരിക. മാതാപിതാക്കളില്‍ ഒരാള്‍ വിയോജിച്ചാല്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് തടയാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകും.

കൂടാതെ കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയാണെങ്കിൽ കുട്ടിയുടെ പ്രായവും പക്വതയും അടിസ്ഥാനമാക്കി അവ പോസ്റ്റുചെയ്യുന്നതിന് മുൻപ് കുട്ടിയുടെ അനുമതി വാങ്ങേണ്ടിവരും. ലളിതമായി പറഞ്ഞാൽ സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിന് മുൻപ് മാതാപിതാക്കൾ അവരുടെ കുട്ടിയുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ട്. കുട്ടികൾക്ക് വിയോജിപ്പുണ്ടെങ്കിൽ ഓൺലൈനിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് രക്ഷിതാക്കളെ വിലക്കുമെന്നാണ് റിപ്പോർട്ട്.

ചിലർ കുട്ടികളുടെ പേരില്‍ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ മറ്റു സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാം. 13 വയസുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ബ്രൂണോ സ്റ്റുഡർ പറഞ്ഞു. ഇത് കുട്ടികളുടെ സ്വകാര്യത അപകടത്തിലാക്കും. ചൈൽഡ് പോണോഗ്രാഫി ഫോറങ്ങളിൽ ഉപയോഗിക്കുന്ന ഫോട്ടോകളുടെ 50 ശതമാനവും സമൂഹ മാധ്യമങ്ങളിൽ രക്ഷിതാക്കൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണെന്നും കണ്ടെത്തി. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പ്രതിനിധി സമിതിയിലെ അംഗമാണ് ബ്രൂണോ സ്റ്റഡർ. 2022 സെപ്റ്റംബറിലാണ് സമിതിക്ക് രൂപം നൽകിയത്.

English Summary: Parents in France will be liable for punishment if they share photos of their children on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS