വാട്സാപ് ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം, പ്രതീക്ഷിക്കുന്നത് വൻ മാറ്റം

WhatsApp's new update gives admins more control
SHARE

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വാട്സാപ് ഗ്രൂപ്പുകൾക്കായി രണ്ട് പുതിയ അപ്‌ഡേറ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ഏതൊക്കെ ഗ്രൂപ്പുകളിലാണ് ഉപയോക്താക്കള്‍ പൊതുവായുള്ളതെന്ന് എളുപ്പത്തില്‍ അറിയാനുള്ളതാണ് മറ്റൊരു ഫീച്ചർ

വരും ആഴ്‌ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ വാട്സാപ് കമ്മ്യൂണിറ്റികൾ അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് വരുന്നത്. കഴിഞ്ഞ വർഷമാണ് വാട്സാപ് ഗ്രൂപ്പുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി കമ്മ്യൂണിറ്റികൾ അവതരിപ്പിച്ചത്. ഗ്രൂപ്പ് അഡ്മിനുകൾക്കും ഉപയോക്താക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് മെറ്റാ റിപ്പോർട്ടിൽ പറയുന്നത്.

ഒരു ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാമെന്ന് തീരുമാനിക്കാനുള്ള അധികാരം അഡ്മിൻമാർക്ക് നൽകുന്ന ഫീച്ചറാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതോടെ അഡ്‌മിനുകൾക്ക് അവരുടെ ഗ്രൂപ്പ് സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും സാധിക്കും. ഒരു അഡ്‌മിൻ അവരുടെ ഗ്രൂപ്പിന്റെ ഇൻവൈറ്റ് ലിങ്ക് പൊതുവായി ഷെയർ ചെയ്യുമ്പോൾ അവരുടെ ഗ്രൂപ്പിനെ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ ആർക്കൊക്കെ ഗ്രൂപ്പിൽ ചേരാമെന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനാകും. അലോ, റിജക്ട് എന്നീ ബട്ടണുകള്‍ ഉപയോഗിച്ച് ഗ്രൂപ്പ് അംഗത്വം നിയന്ത്രിക്കാനാകും. ഗ്രൂപ്പില്‍ ചേരാൻ ആഗ്രഹിക്കുന്നവരെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും.

ഒരാൾ അംഗമായിട്ടുള്ള പൊതുവായുള്ള ഗ്രൂപ്പുകള്‍ ഏതൊക്കെയാണെന്ന് പെട്ടെന്ന് കണ്ടെത്താനും പുതിയ ഫീച്ചർ സഹായിക്കും. കോണ്‍ടാക്റ്റ് ലിസ്റ്റിലെ ഒരാളുമായി നിങ്ങള്‍ പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാന്‍ വാട്‌സാപ്പിൽ അവരുടെ പേര് തിഞ്ഞതിന് ശേഷം അവരുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ മതി. അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.

English Summary: WhatsApp's new update gives admins more control over who can join group

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA