ADVERTISEMENT

ചില പ്രത്യേക സവിശേഷതകളുണ്ട് ടെലഗ്രാമിന്‌. രഹസ്യ ചാറ്റുകൾ, സ്വയം നശിപ്പിച്ചു കളയാവുന്ന സന്ദേശങ്ങൾ, ഫോർവേഡ് ചെയ്ത സന്ദേശങ്ങളിൽ അയച്ചയാളുടെ വിവരങ്ങൾ മറയ്‌ക്കാനുള്ള കഴിവ്, ഐഡന്റിറ്റി മറച്ചു വച്ച് സന്ദേശങ്ങളും റിക്വസ്റ്റും അയക്കാവുന്ന പ്രത്യേകത, വിവിധ ആവശ്യങ്ങൾക്കായി സൃഷ്ട്ടിക്കാവുന്ന ബോട്ടുകൾ, വലിയ മീഡിയ ഫയലുകൾ അയക്കാം തുടങ്ങിവ ഇവയിൽ ചിലതാണ്.

 

∙ എന്തുകൊണ്ടാണ് ടെലഗ്രാമിനെ പലരും കൂടുതൽ ഇഷ്ടപ്പെടുന്നത്?

 

- ഐഡന്റിറ്റി വെളിപ്പെടാതെ തന്നെ സന്ദേശങ്ങൾ അയക്കാം

- വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാം

- സിം കാർഡ് ഇല്ലാതെ അനോണിമസ് നമ്പർ വഴി ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ അനുവദിക്കുന്ന ഫ്രാഗ്‌മെന്റ് ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോം ഉണ്ട്

- താൽക്കാലിക ക്യൂആർ കോഡുകൾ ഉണ്ട്. യൂസർനെയിമും ഫോൺ നമ്പറും മറച്ചു വച്ച് ഐഡന്റിറ്റി  അറിയിക്കാതെ ഉപയോഗിക്കാം

- ഒന്നിലധികം അക്കൗണ്ടുകൾ സൃഷ്‌ടിക്കാം. എളുപ്പത്തിൽ അക്കൗണ്ടുകൾ സ്വിച്ച് ചെയ്‌ത്‌ മാറി ഉപയോഗിക്കാം

- അനോണിമസ് ലേബലിൽ ഫയലുകൾ പങ്കിടാം

- വ്യാജ ഔട്ട‌്‌ലെറ്റുകൾ, ഡേറ്റ വിൽപന, പൈറേറ്റഡ് ഫയൽ ഷെയറിങ് തുടങ്ങി നിരവധി ക്രയവിക്രയങ്ങളുടെ വിഹാര കേന്ദ്രമായി ഉപയോഗിക്കാം.

 

ടെലഗ്രാം വഴിയുള്ള സ്‌കാമുകളും കുറ്റകൃത്യങ്ങളും കുറവല്ല എന്നതാണ് പ്രധാനപ്പെട്ട വസ്‌തുത. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ശ്രദ്ധിക്കുക എന്നതാണ് ഇവിടെ പ്രധാനമായും പാലിക്കാവുന്ന കാര്യം.

 

∙ സുരക്ഷിതരാവാൻ ചില നുറുങ്ങുകൾ

 

- നിങ്ങളുടെ കോണ്ടാക്റ്റ് വിവരങ്ങൾ ആപ് സെറ്റിങ്സിൽ സ്വകാര്യമാക്കുക. കോൾ, മെസേജ് സെറ്റിങ്‌സ് എന്നിവ നമുക്കാവശ്യമുള്ള വിധത്തിൽ ക്രമീകരിക്കുക

- അധിക സുരക്ഷാ ഫീച്ചറായ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക

- മറ്റ് ആപ്പുകളുമായുള്ള കോണ്ടാക്റ്റ് സിൻക്രൊണൈസേഷൻ പ്രവർത്തനരഹിതമാക്കിയിടുക

- നമുക്കാവശ്യമില്ലാത്ത ചാനലുകൾ, ഗ്രൂപ്പുകൾ തുടങ്ങിവ ഉപേക്ഷിക്കുക

- ടെലഗ്രാം ചാനലുകൾ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവയുടെ ആധികാരികത പരിശോധിച്ചുറപ്പിച്ചതിനു ശേഷം കൂടുതൽ സംസാരങ്ങളിലേക്കും ഇടപെടലുകളിലേക്കും കടക്കുക

- ആരിൽ നിന്നെങ്കിലും ഇങ്ങോട്ടു മെസേജ് വന്നാൽ അവർ പറയുന്നത് കണ്ണുംപൂട്ടി വിശ്വസിക്കരുത്

- പാസ്‌വേഡുകളോ സാമ്പത്തിക വിശദാംശങ്ങളോ വ്യക്തിഗത ഡേറ്റയോ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ആരുമായും പങ്കിടാതിരിക്കുക

- ആരെങ്കിലും എന്തെങ്കിലും ഓഫറുകൾ നൽകിയാൽ ജാഗ്രത പുലർത്തുക

- കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവ ഫിഷിങ് ലിങ്കുകൾ അല്ലെന്ന് ഉറപ്പാക്കുക

- അപരിചിത ഇടപാടുകൾ ഒഴിവാക്കുക

- ചാനലുകൾ, ഗ്രൂപ്പുകൾ തുടങ്ങിയവയിൽ നിരവധി ഷോർട്ട്സ് ലിങ്കുകൾ കാണാം. അവ ഫിഷിങ് ലിങ്കുകളാണോയെന്ന് പരിശോധിച്ചുറപ്പിച്ചതിനു ശേഷം മാത്രം ക്ലിക്ക് ചെയ്യുക

- വ്യാജ വിൽപനയിൽ വഞ്ചിതരാവാതിരിക്കുക

- തട്ടിപ്പിനും വിവരമോഷണത്തിനും  ഫിഷിങ് സ്‌കാം, ഇക്കിളിപ്പെടുത്തുന്ന റൊമാൻസ് സ്‌കാം, മികച്ച ആദായം പറയുന്ന ഇൻവെസ്റ്റ്മെന്റ് സ്‌കാം, ഫേക്ക് സമ്മാനങ്ങൾ, സൗജന്യ ക്രിപ്‌റ്റോകറൻസികളോ ടോക്കണുകളോ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫേക്ക് എയർഡ്രോപ്‌സ് സ്‌കാം തുടങ്ങി നിരവധി തട്ടിപ്പുകൾ ഉണ്ട്. ജാഗ്രത പാലിക്കുക.

- സംശയാസ്പദമായവ  ബ്ലോക്ക് ചെയ്യുക.

 

English Summary: Top Telegram features that you must know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com