ഗംഭീര ഏറ്റുമുട്ടൽ!, ഗ്ലാഡിയേറ്റർ വേദിയിൽ മല്ലയുദ്ധം ഉറപ്പിച്ചെന്ന് മസ്ക്; എന്താണ് സംഭവിക്കുക?

musk-zuckerburg-gladiator
Photo : Shutterstock | Credit: cristiano barni | Frederic Legrand - COMEO | Fotokvadrat | Manoramaonline Creative
SHARE

പുരാതന റോമിലെ ഗ്ലാഡിയേറ്റർമാരെക്കുറിച്ചുള്ള ചരിത്രം നാം വായിച്ചിട്ടുണ്ട്. മരണംവരെ പോരാടിയിരുന്ന ക്രൂര വിനോദം അരങ്ങേറിയിരുന്നത് കൊളോസിയത്തിലായിരുന്നു. ഇപ്പോഴിതാ ആ മല്ലയുദ്ധവേദി 2 ടെക് ഭീമൻമാരുടെയും മല്ലയുദ്ധത്തിന്റെ വേദിയായി മാറുമോ?. പോരാട്ടം കൊളോസിയത്തിലായേക്കാമെന്നു മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നു. ഇനി ആ പോരാട്ടത്തിന്റെ കാരണങ്ങൾ പരിശോധിക്കാം.

ട്വിറ്റര്‍ ഇപ്പോള്‍ എത്തിനിൽക്കുന്ന സമൂഹ മാധ്യമ സാമ്രാജ്യത്തിന്റെ പേരില്‍ ആയിരിക്കും ഇരുവരും ഏറ്റുമുട്ടുക. മസ്‌ക് ആണ് തുടക്കം കുറിച്ചത്. സക്കര്‍ബര്‍ഗ് ആ വെല്ലുവിളി ഏറ്റെടുത്ത ലക്ഷണമാണ് കാണുന്നത്. 'കെയ്ജ് മാച്ച്' നടത്താമെന്നാണ് മസ്‌ക് പറഞ്ഞത്. ഇതിനു മറുപടിയായി സക്കര്‍ബര്‍ഗ് 'സ്ഥലം പറയൂ' എന്നു മറുപടി നല്‍കിയതോടെ സംഗതി മൂത്തു.

തുടര്‍ന്നാണ് മസ്‌ക് 'വെഗാസ് ഒക്ടഗണ്‍' എന്ന മറുപടി നല്‍കിയത്.അപ്പോള്‍ അങ്കം കുറിച്ചു. ഇപ്പോൾ മസ്ക് സ്ഥലം മാറ്റിയിരിക്കുകയാണ് കൊളോസിയത്തിൽ പോരാട്ടം നടത്താമെന്നാണ് മസ്ക് പറയുന്നത്.സമൂഹ മാധ്യമമായ ട്വിറ്ററിന് ഒരു എതിരാളിയെ സക്കര്‍ബര്‍ഗ് ഇറക്കാന്‍ തുടങ്ങുന്നു എന്ന വാര്‍ത്തയാണ് പുതിയ അടിക്കു തുടക്കമിട്ടത്. അങ്ങനെ വന്നാല്‍ സമൂഹ മാധ്യമ മേഖലയാകെ  സക്കര്‍ബര്‍ഗിന്റെ 'പിടിയിലായേക്കാം' എന്നതാണ് മസ്‌കിനെചൊടിപ്പിച്ചത്.സക്കര്‍ബര്‍ഗിനെതിരെ അങ്കം കുറിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ഒരു ട്വിറ്റര്‍ യൂസര്‍ മസ്‌കിനെ ഉപദേശിച്ചു.

ഇതിനു മറുപടിയായാണ് ഒരു കെയ്ജ് യുദ്ധത്തിന് മസ്‌ക് സക്കര്‍ബര്‍ഗിനെ ക്ഷണിച്ചത്. സക്കര്‍ബര്‍ഗ് അത് ഏറ്റെടുക്കുകയും ചെയ്തു. 'ഇതൊരു തമാശയല്ല' എന്ന്മെറ്റാ വക്താവ് ഇസ്‌കാ സാറിക് ദി വേര്‍ജിനോട് പ്രതികരിച്ചു.  ഇത് ശരിക്കുള്ളതാണെങ്കില്‍ താന്‍ അതിനു തയാറാണെന്ന് മസ്‌കും പറഞ്ഞു. ശാരീരികമായ പല ഏറ്റുമുട്ടലും താന്‍ മുമ്പു നടത്തിയിട്ടുണ്ടെന്നു പറഞ്ഞ മസ്‌ക്, പലതിലും താന്‍ തന്നെയാണ് പരാജയപ്പെട്ടതെന്നും ഏറ്റുപറഞ്ഞിട്ടുണ്ട്. ഇരുവരും ഏറ്റുമുട്ടുമോ എന്നതൊക്കെ കണ്ടറിയണം. പക്ഷെ മസ്‌കിന്റെ ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോകുകയാണ് സക്കര്‍ബര്‍ഗ് എന്ന് സൈബര്‍ ലോകം കരുതുന്നു. 

Also Read: യു ടൂ ബ്രൂട്ടസ്...; ജൂലിയസ് സീസർ കൊല്ലപ്പെട്ട സ്ഥലം സന്ദർശകർക്കായി തുറന്നു റോം...

എന്താണ് ഒരു കെയ്ജ് ഫൈറ്റ്?

പുറത്തു പോകാന്‍ സാധിക്കാത്ത ഒരു 'കൂട്' ആയിരിക്കും വേദി. ഈ മല്ലയുദ്ധം നടക്കുമെങ്കില്‍ താന്‍ ഇപ്പോള്‍ പരിശീലനം തുടങ്ങാന്‍ പോകുകയാണ് എന്നാണ് മസ്‌ക് പറയുന്നത്. സക്കര്‍ബര്‍ഗ് ജിയു-ജിറ്റ്‌സുവില്‍ ( jiu-jitsu) പരിശീലനം നേടിയ ആളുമാണ്. ''ഞാന്‍ പരിശീലനം തുടങ്ങിയിട്ടില്ല. എന്നാല്‍, ഇതു നടക്കുമെങ്കില്‍ പരിശീലനം തുടങ്ങും'', എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. 'ആ മത്സരം ചിലപ്പോള്‍ ശരിക്കും നടന്നേക്കുമെന്നും' മസ്‌ക് മറ്റൊരു വേളയില്‍പറഞ്ഞു. സക്കര്‍ബര്‍ഗ് ഈ മത്സരം ഗൗരവത്തിലാണ് എടുക്കുന്നതെങ്കില്‍  ഒരു മോശം അനുഭവമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS