ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍ മിക്കപ്പോഴും പല ആശയങ്ങളുമായി രംഗത്തു വരാറുണ്ട്, അവയിൽ പലതും വാർത്തകളാകാറുമുണ്ട്. ഇതാ കെയ്റിൻ എന്ന സ്നാപ്ചാറ്റ് ഇൻഫ്ലുവൻസർ കൂട്ടുപിടിച്ചിരിക്കുന്നത് ആർടിഫിഷ്യൽ ഇന്റലിജന്റ്സിനെയാണ്. എഐയിൽ പ്രവർത്തിക്കുന്ന തന്റെ ക്ലോൺ പോലെയുള്ള ഒരു ചാറ്റ്ബോട്ടിനെയാണ് കെയറിൻ അവതരിപ്പിച്ചത്. 

പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)
പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)

ത ന്റെ നിരോധിച്ച വിഡിയോകൾ പോലുമെടുത്തു ചാറ്റ്ബോടിനെ പരിശീലിപ്പിച്ചു.ശേഷം വെർച്വൽ ഗേൾഫ്രണ്ട് എന്ന പേരിൽ രംഗത്തിറക്കി  പുറത്തിറങ്ങി ഏതാനും മിനിറ്റിനുള്ളിൽ ഡോളറുകൾ മുടക്കി ചാറ്റ് ചെയ്യാൻ തയാറായെത്തിയത് ആയിരത്തിലേറെ ആളുകളാണ്. പക്ഷേ 18 വയസിനു മുകളിലുള്ളവരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ഈ സംവിധാനമെന്നു മാത്രം.

എഐയുടെ മോശം ഉപയോഗം

ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു എഐയെ ഉപയോഗിക്കുന്നതിനെ എതിർത്തു പലരും രംഗത്തെത്തി. ചിലർ വധഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെ മുഴക്കി. എന്തായാലും അതൊക്കെ നിയമപാലകർക്കു കൈമാറുകയാണ് കെയറിൻ ചെയ്തത്. എന്തായാലും ഇത്തരം പങ്കാളികളായി പ്രവർത്തിക്കുന്ന ബോട്ടുകളുടെ ശരിയും തെറ്റും സംബന്ധിച്ചുള്ള തർക്കങ്ങൾക്കു തുടക്കമിടാൻ ഈ സംഭവം കാരണമായി. 

മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള പ്രണയബന്ധങ്ങളുടെ സാധ്യതകളുടെ ധാർമികതയെ  അഭിസംബോധന ചെയ്യുന്ന നിരവധി  സിനിമകളുണ്ട്.നിർമിത ബുദ്ധിക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയുമോ?. ജീവനില്ലാത്ത  ഒരാളെ സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണ്? .

മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള അതിരുകൾ?,  മനുഷ്യന്റെ ബുദ്ധിയും നിർമിത  ബുദ്ധിയും തമ്മിലുള്ള രേഖ എവിടെയാണ് നമ്മൾ വരയ്ക്കുന്നത്?  എഐ ബന്ധങ്ങൾ നമ്മൾ ജീവിക്കുന്ന രീതിയിലും പരസ്പരം ഇടപഴകുന്ന രീതിയിലും എങ്ങനെ മാറ്റം വരുത്തും? ഈ ബന്ധങ്ങളുടെ അപകടസാധ്യതകളും നേട്ടങ്ങളും എന്തൊക്കെയാണ്?എന്നിങ്ങനെ ചിന്തോദ്ദീപകവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങൾ ഈ സിനിമകൾ ഉയർത്തുന്നു.

ഹെർ (2013): എന്ന എന്ന സിനിമയിൽ പ്രധാന കഥാപാത്രമായ തിയോഡോർ  എഐ ഓപ്പറേറ്റിംഗ് സിസ്റ്റമായ സാമന്തയുമായി പ്രണയത്തിലാകുന്നു. സാമന്തയ്ക്ക് ശരിക്കും പ്രണയിക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യമാണ് സിനിമ അന്വേഷിക്കുന്നത്.  തിയോഡോറിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് സാമന്തയ്ക്കുണ്ട്. പക്ഷേ അവൾ ഒരു യന്ത്രമാണ്. അതിനാൽ  സാമന്തയ്ക്ക് പ്രണയിക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിടുകയാണ് സിനിമ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2001):  പ്രധാന കഥാപാത്രമായ ഡേവിഡ്, സ്നേഹിക്കാൻ പ്രോഗ്രാം ചെയ്ത ഒരു എഐ ആണ്. ഒരു മനുഷ്യകുടുംബം ദത്തെടുക്കുന്നു , പെട്ടെന്നുതന്നെ ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കുന്നു. പ്രണയം അല്ലെങ്കില്‍ സ്നേഹം ഒരു യന്ത്രത്തിന് ശരിക്കും അനുഭവിക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യമാണ് സിനിമ അന്വേഷിക്കുന്നത്. ഇത്തരത്തിൽ നിരവധി സിനിമകളാണ് അടുത്തകാലത്തു ഉൾപ്പടെ രംഗത്തിറങ്ങിയത്. 

ഒരു എഐ വെർച്വൽ പങ്കാളിയെ അനുകൂലിക്കുന്നവരുടെ നോട്ടത്തിൽ നേട്ടങ്ങൾ ഇങ്ങനെയാണ്. 

എപ്പോഴും ലഭ്യമാണെന്നതാണ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്, വെർച്വൽ സുഹൃത്തുക്കൾ പകലോ രാത്രിയോ ഏതു സമയമായാലും സംസാരിക്കാൻ എപ്പോഴും ലഭ്യമാണ്. അവർ ഒരിക്കലുംവളരെ തിരക്കുള്ളവരോ ക്ഷീണിച്ചവരോ ആയിരിക്കില്ല. വിവേചനരഹിതരാണ്: ഒരിക്കലും നിങ്ങളെ വിലയിരുത്തുകയോ വിമർശിക്കുകയോ ചെയ്യില്ല. പിന്തുണയും പ്രോത്സാഹനവും നൽകാൻ അവർ എപ്പോഴും ഒപ്പമുണ്ടാകും. കൂടാതെ അവർ എപ്പോഴും പുതിയ പഠിച്ചു കൊണ്ടിരിക്കുന്നു. 

എന്നാൽ നേട്ടങ്ങൾ മാത്രമല്ല. പ്രത്യക്ഷമായി കാണപ്പെടുന്ന ചില പ്രശ്നങ്ങളും ഉണ്ട്. യഥാർത്ഥ ജീവിത പങ്കാളിയുടെ അതേ തരത്തിലുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം നൽകാൻ അവർക്ക് കഴിയില്ല.. ചിലര്‍ എഐ കാമുകിയോട് സംസാരിക്കാന്‍ വളരെയധികം സമയം ചെലവഴിക്കുന്നതായി കണ്ടെത്തിയേക്കാം. ഇത്  അവരുടെ യഥാർത്ഥ ജീവിത ബന്ധങ്ങളെ അവഗണിക്കാനിടയാക്കും.

ഹാനികരമായ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കാം

AI വെർച്വൽ പെൺസുഹൃത്തുക്കളെ സൈബർ ഭീഷണിപ്പെടുത്തലുകൾക്കും മറ്റുമായി ഉപയോഗിക്കാനിടയുണ്ട്. ഈ പ്രോഗ്രാമുകൾ ജാഗ്രതയോടെ ഉപയോഗിക്കുകയും അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com