ADVERTISEMENT

ട്വിറ്റർ എക്സ് ആയി  പേരു മാറിയതിനു പിന്നാലെ  പുതിയ സേവനങ്ങൾ അവതരിപ്പിച്ച് അടിമുടി മാറുകയാണ്. ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകൾ, യുട്യൂബിലേതു പോലെ ദൈർഘ്യമുള്ള വിഡിയോകൾ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടാനും തുടങ്ങി. ഇനി എന്തൊക്കെയാണ് അടുത്ത അപ്ഡേഷനുകളെന്നു നോക്കാം.

 

∙വാട്സാപ് ഉൾപ്പെടെയുള്ള മെസഞ്ചർ ആപ്പുകളോടു മത്സരിക്കാൻ വിഡിയോ കോൾ സംവിധാനമാണ് അടുത്തതായി അവതരിപ്പിക്കുന്നത്.

 

∙വിഡിയോ കോൾ വൈകാതെ ട്വിറ്ററിൽ അവതരിപ്പിക്കുമെന്ന് സിഇഒ ലിൻഡ യാക്കരിനോ ആണ് അറിയിച്ചത്.

 

∙വാട്സാപ്പിൽ നിന്നു വ്യത്യസ്തമായി ഫോൺ നമ്പർ നൽകാതെ തന്നെ ട്വിറ്ററിലുള്ള മറ്റുള്ളവരുമായി വിഡിയോ കോൾ ചെയ്യാം.

 

∙10 പേർ വരെ ഉൾപ്പെടുന്ന ​ഗ്രൂപ്പ് കോളും ചെയ്യാം.

 

 

∙എക്സിന്റെ ഡയറക്ട് മെസേജ് വിഭാ​ഗത്തിലാണ് വിഡിയോ കോളുകളും എത്തുക. ഉപയോക്താവിന്റെ പ്രൊഫൈൽ ചിത്രത്തിൽ നിന്നാണ് വിഡിയോ കോൾ ചെയ്യേണ്ടത്.

∙വാട്സാപ്പിലേതു പോലെ തന്നെ ട്വിറ്ററിലും വിഡിയോ കോൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതായിരിക്കും.

English Summary: As Twitter continues its transformation into X, CEO Linda Yaccarino, has confirmed that platform users will soon be able to make audio and video calls without sharing their phone numbers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com