ADVERTISEMENT

വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപര്‍ നറുക്കെടുപ്പ് മാധ്യമങ്ങളുൾപ്പടെ വലിയ രീതിയിൽ ആഘോഷിച്ചപ്പോൾ സമൂഹമാധ്യമങ്ങളും  മാറി നിന്നില്ല.  നറുക്കെടുപ്പ് ഘട്ടത്തോടടുത്തപ്പോൾ ദൈവമേ പരിചയം ഉള്ള ഒരാൾക്കും അടിക്കല്ലേ, നീറി നീറി കഴിയാൻ വയ്യയെന്ന ട്രോളാണ് ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ടത്. റിസൽട്ടു വന്നു സമ്മാനമില്ലെന്നറിഞ്ഞതോടെ 500 പോയവർക്കു ഒത്തുകൂടാനുള്ള പോസ്റ്റുകളും പണിക്കുപോയാൽ ജിവിക്കാമെന്ന രീതിയിലുള്ള പോസ്റ്റുകളുമാണ് ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ടത്. അതോടൊപ്പം സിനിമാ രംഗങ്ങളുപയോഗിച്ചുള്ള നിരവധി ട്രോളുകളും പുറത്തുവന്നു.

onambumper-troll-1 - 1

കേരളമൊട്ടാകെയും ഏറെക്കുറെ അയൽ സംസ്ഥാനങ്ങളും കണ്ണുനട്ടിരുന്ന ബംപർ നറുക്കെടുപ്പായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്. ലോട്ടറി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും വാട്സാപ്പിലൂടെയുളള്ള  വിൽപ്പനകളും പൊടിപൊടിച്ചു. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും 

onambumper-troll-4 - 1
onambumper-troll-5 - 1
onambumper-troll-6 - 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT