ADVERTISEMENT

ബാറ്റിൽ റോയെൽ ഗെയിമുകളുടെ നിരയിലേക്ക് പുതുതായി എത്തിയ ഇലക്ട്രോണിക് ആർട്സിന്റെ അപെക്സ് ലെജൻഡ്സ് ആദ്യ ആഴ്ചയിൽ നേടിയത് 2.5 കോടി കളിക്കാരെ. ഫോർട്നൈറ്റ്, പബ്ജി എന്നീ ബാറ്റിൽ റോയെൽ ഗെയിമുകൾക്കു വെല്ലുവിളിയുയർത്തിക്കൊണ്ട് മുന്നേറ്റം തുടരുന്ന അപെക്സ് ലെജൻഡ്സ് ഇരു ഗെയിമുകളുടെയും അതേ ശൈലിയും മാതൃകയുമാണ് പിന്തുടരുന്നത്. 

എന്നാൽ, പബ്ജിയും ഫോർട്നൈറ്റും നൽകുന്നതിനെക്കാൾ സ്വാതന്ത്ര്യം കളിക്കാർക്കു നൽകുന്നു എന്നതാണ് അപെക്സ് ലെജൻഡ്സിന്റെ പ്രധാന സവിശേഷത. കളിക്കാരെ ഗെയിമിലേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണവും അതാണെന്നു കരുതുന്നു. ടൈറ്റൻഫോൾ ഗെയിമുകളുടെ നിർമാതാക്കളായ റിസ്പോൺ എന്റർടെയ്ൻമെന്റാണ് ഇലക്ട്രോണിക്സ് ആർട്സിനു വേണ്ടി ഗെയിം നിർമിച്ചത്. 

ഫോർട്നൈറ്റിലെ ഒന്നാംനിര കളിക്കാരനും പ്രമുഖ ഗെയിം സ്ട്രീമറുമായ നിൻജ ഉൾപ്പെടെയുള്ളവർ അപെക്സ് ലെജൻസ്ഡിൽ എത്തിയിട്ടുണ്ട്. വിൻഡോസ് കപ്യൂട്ടറിലും, പിഎസ്4, എക്സ്ബോക്സ് പ്ലാറ്റ്ഫോമുകളിലും ലഭിക്കുന്ന അപെക്സ് ലെജൻഡ്സ് വൈകാതെ തന്നെ മൊബൈൽ ഫോണിലും എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com