ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ആപ്പുകളാണ് ജിയോ അവതരിപ്പിച്ചത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവ പ്രധാനപ്പെട്ട ചില ജിയോ ആപ്പുകളാണ്. ഇതിൽ ജനപ്രീതി നേടിയ ആപ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവിയിൽ നാലു പുതിയ വിനോദ ചാനലുകള്‍ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത.

 

ഇപ്പോൾ ജിയോ ടിവി വഴി 640 ലൈവ് ചാനലുകളാണ് നൽകുന്നത്. ഇതിൽ 138 ചാനലുകൾ എച്ച്ഡിയാണ്. സിനിമകൾ കാണിക്കാനായി മാത്രം നാലു ചാനലുകളാണ് ജിയോ ടിവിയിൽ ചേർത്തിരിക്കുന്നത്. ജിയോ ബോളിവുഡ് പ്രീമിയം എച്ച്ഡി, ജിയോ ബോളിവുഡ് ക്ലാസിക് എച്ച്ഡി, ജിയോ തമിഴ് ഹിറ്റ്സ് എച്ച്ഡി, ജിയോ തെലുങ്ക് ഹിറ്റ്സ് എച്ച്ഡി എന്നിവയാണ് പുതിയ ചാനലുകൾ. വേഗം കുറഞ്ഞ നെറ്റ്‌വർക്കിലും ജിയോ ടിവി ഉപയോഗിക്കാനായി പിക്ചർ ഇൻ പിക്ചർ മോഡ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

 

ഇന്ത്യയിൽ ഒരു ആപ് വഴി ഏറ്റവും കൂടുതൽ ലൈവ് ചാനലുകള്‍ നൽകുന്ന സർവീസ് എന്നതും ജിയോടിവിയുടെ പേരിലാണ്. വോഡഫോൺ പ്ലേ, എയർടെൽ എന്നീ ആപ്പുകളേക്കാൾ കൂടുതൽ ചാനലുകളാണ് ജിയോ നല്‍കുന്നത്.

 

ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ‍ സൗജന്യമായാണ് ജിയോടിവി സേവനം നല്‍കുന്നത്. ജിയോ ടിവിയിലെ ചാനലുകൾ 12 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് റീജ്യനൽ, മതം തുടങ്ങിയവ പ്രധാന വിഭാഗങ്ങളാണ്. മലയാളം ഉൾപ്പടെ 16 ഭാഷകളിലുള്ള ചാനലുകളും ലഭ്യമാണ്.

 

640 ചാനലുകളിൽ 193 ന്യൂസ്, 122 വിനോദം, 50 മതം, 49 വിദ്യാഭ്യാസം, 27 കിഡ്സ്, 35 ഇൻഫോടെയ്ൻമെന്റ്, 8 വാണിജ്യ ന്യൂസ് ചാനലുകള്‍ ഉൾപ്പെടും. പ്ലേസ്റ്റോറിൽ ജിയോടിവിയുടെ ആപ് ഡൗൺലോഡിങ് പത്ത് കോടി കവിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com