ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. മേയ് 15 മുതൽ 19 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് തുടക്കമിട്ടിരിക്കുന്നത്. 'ബിഗ് ബില്യൺ ഡേയ്സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലാഗ്ഷിപ് സ്മാർട് ഫോണുകൾക്ക് 50 ശതമാനം വരെയാണ് ഓഫർ നൽകുന്നത്. ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ, ക്രെഡിറ്റ് കാർഡ ഇളവുകൾ എന്നിവ ലഭിക്കുന്നുണ്ട്.

 

ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപന്നങ്ങൾ വില്‍ക്കുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.

 

വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് 10 ശതമാനം ഇളവുകൾ നൽകുന്നു. ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്കാണ് വിൽക്കുന്നത്.

 

സ്മാർട് ഫോൺ

 

ഇന്ത്യയിൽ ഓൺലൈൻ വഴി ഏറ്റവും കച്ചവടം നടക്കുന്ന ഒന്നാണ് സ്മാർട് ഫോണുകൾ. സാംസങ്, ഒപ്പോ, റിയൽമി, ഷവോമി, ഓണർ, ഗൂഗിൾ പിക്സല്‍, ഇൻഫിനിക്സ്, പോകോ, നോക്കിയ, അസൂസ്, വിവോ, ആപ്പിൾ തുടങ്ങി ബ്രാൻഡുകളുടെ ഹാൻഡ്സെറ്റുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവതരിപ്പിക്കുമ്പോൾ 74,000 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി നോട്ട് 8 (64 ജിബി സ്റ്റോറേജ്) വിൽക്കുന്നത് 50 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ്. ഇതോടൊപ്പം 24,000 രൂപ എക്സ്ചേഞ്ച് ഓഫറായും ലഭിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും. ഇതേ വേരിയന്റിലുള്ള എല്ലാ ഹാൻഡ്സെറ്റുകൾക്കും 50 ശതമാനം ഇളവ് നൽകുന്നുണ്ട്.

 

റെഡ്മി നോട്ട് 5 പ്രോ 5000 രൂപ ഇളവിൽ 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒപ്പോ എ3എസ് 4000 രൂപ വെട്ടികുറച്ച് 7,990 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓണർ എച്ച് ലൈറ്റിന് 4000 രൂപ കുറച്ചു, വില്‍ക്കുന്നത് 11,999 രൂപയ്ക്ക്. ഷവോമിയുടെ എംഐ എ2 ന് 6500 രൂപ ഇളവിൽ 10,999 രൂപയ്ക്ക് വിൽക്കുന്നു.

 

ലാപ്ടോപുകൾ, ക്യാമറ, പവർ ബാങ്കുകൾ, പെൻഡ്രൈവുകൾ, ടാബ്‌‌ലറ്റുകൾ തുടങ്ങി ഇല്കട്രോണിക്സ് ഉൽപന്നങ്ങൾക്കും അനുബന്ധ പാർട്സുകള്‍ക്കും 80 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. ഹോം അപ്ലൈൻസിന് 70 ശതമാനം വരെയും ഫാഷൻ ഉല്‍പന്നങ്ങൾക്ക് 60 ശതമാനം വരെയും ഓഫർ നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com