ADVERTISEMENT

സോഫ്റ്റ്‌വെയറുകൾ എപ്പോഴും പഴയ വേർഷൻ ഉപയോഗിക്കുന്നത് ലാളിത്യത്തിന്റെയും വിനയത്തിന്റെയും ലക്ഷണമായി കരുതുന്നവർ ഇപ്പോഴുമുണ്ട്. വിലകൂടിയ സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്യുന്നത് അഹങ്കാരമാണെന്നു കരുതുന്നവരെ ഉദ്ദേശിച്ചാവണം ഫോട്ടോഷോപ് നിർമാതാക്കളായ അഡോബിയുടെ കൂരമ്പ്. 

 

കമ്പനി നിർത്തലാക്കിയ സോഫ്റ്റ്‍വെയർ പതിപ്പുകൾ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകാനുള്ള സാധ്യതയാണ് അഡോബി ചൂണ്ടിക്കാണിക്കുന്നത്. ഓരോ സോഫ്റ്റ്‌വെയർ പതിപ്പും വാങ്ങുമ്പോൾ അതിനൊപ്പം കമ്പനി നൽകുന്ന ലൈസൻസ് നിയമപ്രകാരം ഉള്ളതാണ്. കമ്പനി ആ സോഫ്റ്റ്‍വെയർ നിർത്തലാക്കുമ്പോൾ ലൈസൻസും ഇല്ലാതാവും. തുടർന്നും സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് സാങ്കേതികമായി നിയമവിരുദ്ധമാണെന്നാണ് അഡോബി ചൂണ്ടിക്കാണിക്കുന്നത്. 

 

ക്രിയേറ്റീവ് ക്ലൗഡ് (ലൈറ്റ്റൂം ക്ലാസിക്, ഫോട്ടോഷോപ്, പ്രീമിയർ, അനിമേറ്റ്, മീഡിയ ഡയറക്ടർ) സോഫ്റ്റ്‌വെയറുകളുടെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി അഡോബി മെയിലുകൾ അയച്ചു തുടങ്ങി. ഈ സോഫ്റ്റ്‌വെയറുകളിലെ ഘടകങ്ങൾക്കായി മറ്റു കമ്പനികളുടെ ലൈസൻസും ഉപയോഗിച്ചിട്ടുള്ളതിനാൽ ആ കമ്പനികൾക്ക് ഉപയോക്താക്കളെ കേസിൽ കുടുക്കാനാകുമെന്നതാണ് അഡോബി മെയിലിൽ ചൂണ്ടിക്കാണിക്കുന്നത്. ‍

 

തങ്ങളുടെ ലൈസൻസുകൾ അഡോബി ദുരുപയോഗിക്കുന്നുവെന്ന് കാണിച്ച് ഡോൾബി കമ്പനി നൽകിയ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അഡോബിയുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com