ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈബര്‍ സുരക്ഷ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ധരുടെ സേവനം രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കായി പ്രയോചനപ്പെടുക എന്ന ലക്ഷ്യത്തോട് കൂടി സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സ്ട്രാവാ ടെക്നോളജീസ്, സ്ട്രാവാ സൈബര്‍ ലാബ്സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സ്ട്രാവാ ഡിഫെന്‍സ് സെന്ററിന് തുടക്കമായി. തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് നടന്ന സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് കോണ്‍ക്ലേവില്‍ വെച്ചാണ് ഡിജിപി ഡിഫെന്‍സ് സെന്ററിന് തുടക്കം കുറിച്ചത്. 

 

സ്ഥാപനങ്ങളും വ്യക്തികളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഈ കാലഘത്തില്‍ രാജ്യത്ത് ഒരു സൈബര്‍ ഡിഫൈന്‍സ് സെന്ററിന്റെ ആവശ്യഗത മനസ്സിലാക്കികൊണ്ടാണ് സൈബര്‍ ഡിഫന്‍സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ഇസ്രയേല്‍, ജര്‍മ്മനി, യുഎസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പിനികളെയും വിദഗ്ധരേയും ഏകോപിപ്പിച്ചുള്ള ഒരു സൈബര്‍ ഇന്നോവേഷന്‍ ഹബ് കൂടിയായി സ്ട്രാവാ സൈബര്‍ ലൈബ്സ് മാറും. ഇതിലൂടെ സാധാരാണക്കാര്‍ പ്രയോചനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ സൈബര്‍ നിയമങ്ങള്‍, സൈബര്‍  സുരക്ഷയെക്കുറുള്ള അറിവുകള്‍, കമ്പിനികള്‍ക്ക് അവരുടെ സൈബര്‍ രംഗത്തുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും അവയുടെ സുരക്ഷ പരിശോധിക്കുവാനും വേണ്ടി ടൂഗില്‍ എന്ന സൈബര്‍ ടെസ്റ്റ് ബെഡ്, സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ്, സൈബര്‍ ഓഡിറ്റിങ് എന്നിവയും സൈബര്‍ ഡിഫന്‍സ് സെന്റര്‍ വഴി ലഭ്യമായിരിക്കും.  

 

സ്ട്രാവാ സൈബര്‍ ലാബ്സ് 2016-18 കാലയളവില്‍ പൊതു സ്ഥാപനങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥി തലങ്ങളിലും നടത്തിയ പഠനങ്ങളെ മുന്‍ നിര്‍ത്തി സൈബര്‍ രംഗത്ത് പാലിക്കേണ്ട ദിനചര്യകള്‍ സമൂഹത്തിന്റെ ഭാഗം ആക്കുന്നന്നതിന് സി-സെഫ് 360 സിംപോസിയം ഈ അധ്യാന വര്‍ഷം മുതല്‍ രാജ്യത്ത് ഉടനീളമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് രാജ്യാന്തര സ്‌കോളര്‍ഷിപ്പോടെ നടപ്പിലാക്കാനാണ് പദ്ധതി. ബാങ്കുകള്‍, ആശുപത്രികള്‍, ഐടി സ്ഥാപങ്ങള്‍ എന്നിവക്കും സി-സെഫ് 360യുടെ ഭാഗമാകാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com