ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ട്രെൻഡ് ഫെയ്‌സ്ആപ് എഡിറ്റ് ഇമേജുകളാണ്. ഫെയ്സ്ആപിന് വഴങ്ങാത്തവരായി ആരുമില്ല. കേന്ദ്ര മന്ത്രിമാർ, ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് താരങ്ങളെല്ലാം ഫെയ്സ്ആപ് ഉപയോഗിച്ച് വയസ്സൻമാരായി കഴിഞ്ഞു. ഫെയ്‌സ്ആപ് സോഫ്റ്റ്‌വെയർ അടിസ്ഥാനപരമായി ആളുകളെ അവരുടെ മുഖം ചെറുപ്പമായി കാണാനോ പ്രായമുളളതായി കാണാനോ ലിംഗഭേദം മാറ്റാനോ അനുവദിക്കുന്നു. ‘അടുത്ത 50 വർഷത്തിനുള്ളിൽ ഞാൻ എങ്ങനെ കാണും?’ എന്ന നിഗമനം കാണാൻ കാത്തിരിക്കുന്നവർക്ക് ഇത് രസകരമാണ്. 

എന്നാൽ ഈ ആഘോഷത്തിൽ നാം മറന്നുപോകുന്ന ചില ഓൺലൈൻ രഹസ്യങ്ങളുണ്ട്. ഇക്കാര്യം സെലിബ്രിറ്റികൾ പോലും അറിയാതെ പോകുന്നു. ഇതിനു പിന്നിൽ റഷ്യൻ നേതൃത്വത്തിലുള്ള ആപ്ലിക്കേഷനാണ് പ്രവർത്തിക്കുന്നത്. ആപ്പ് നിര്‍മാതാക്കളുടെ ഏതൊരു ആഗ്രഹത്തിനും ആളുകൾ അവരുടെ ചിത്രങ്ങളും പേരുകളും ഉപയോഗിക്കാൻ അധികാരം നൽകുന്നുണ്ട്. അതെ ലോകത്തെ കോടാനുക്കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് റഷ്യൻ ആപ് സ്വന്തമാക്കുന്നത്. ഏകദേശം 12 കോടി പേരുടെ ഡേറ്റ ഇതിനകം തന്നെ ഫെയ്സ്ആപ്പ് സ്വന്തമാക്കി കഴിഞ്ഞു.

 

ഫെയ്‌സ്ആപ്പിന്റെ ഉപയോക്തൃ കരാറിൽ വ്യക്തമായി ഇങ്ങനെ പറയുന്നുണ്ട്, ‘നിങ്ങൾ ഫെയ്‌സ്ആപ്പിന് ശാശ്വതമായ, മാറ്റാനാവാത്ത, എക്‌സ്‌ക്ലൂസീവ്, റോയൽറ്റി രഹിത, ലോകമെമ്പാടുമുള്ള, പൂർണമായി പണമടച്ചുള്ള, കൈമാറ്റം ചെയ്യാവുന്ന ഉപ-ലൈസൻസുള്ള ലൈസൻസ് ഉപയോഗിക്കാൻ, പുനർനിർമിക്കുക, പരിഷ്‌ക്കരിക്കുക, പൊരുത്തപ്പെടുത്തുക, പ്രസിദ്ധീകരിക്കുക, വിവർത്തനം ചെയ്യുക, ഇപ്പോഴുള്ള എല്ലാ മീഡിയ ഫോർമാറ്റുകളിലും ചാനലുകളിലും നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കത്തിൽ നിന്നും, നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഏതെങ്കിലും പേര്, ഉപയോക്തൃനാമം അല്ലെങ്കിൽ സാദൃശ്യം എന്നിവ എല്ലാം പൊതുവായി അവതരിപ്പിക്കുന്നു, പ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിലോ അതിലൂടെയോ നിങ്ങൾ ഉപയോക്തൃ ഉള്ളടക്കം പോസ്റ്റുചെയ്യുമ്പോഴോ അല്ലെങ്കിൽ പങ്കിടുമ്പോഴോ, നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കവും അനുബന്ധ വിവരങ്ങളും (നിങ്ങളുടെ [ഉപയോക്തൃ പേര് ], സ്ഥാനം അല്ലെങ്കിൽ പ്രൊഫൈൽ ഫോട്ടോ പോലുള്ളവ) പൊതുജനങ്ങൾക്ക് ദൃശ്യമാകുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.’ അതായത് ഈ ഫോട്ടോ വച്ച് അവർക്ക് എന്തും ചെയ്യാം. ആരും ചോദിക്കാനും പറയാനും വരില്ല.

 

ഫെയ്‌സ്ബുക്-കേംബ്രിഡ്ജ് അനലിറ്റിക്ക ഡോറ്റാ ചോർത്തലിൽ സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന സ്വകാര്യ ഡേറ്റകൾ നിരവധി കമ്പനികൾക്ക് വിൽക്കാനോ, അവരിൽ ഹാക്കര്‍മാർ വഴി ചോരാനോ സാധ്യതയുണ്ട്. റഷ്യൻ കമ്പനിയായ വയർലെസ് ലാബ് വികസിപ്പിച്ചെടുത്ത ഫെയ്‌സ്ആപ്പ് ന്യൂറൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രാഫുകളിൽ മുഖങ്ങളുടെ യാഥാർഥ്യപരമായ പരിവർത്തനങ്ങൾ യാന്ത്രികമായി സൃഷ്ടിക്കുന്നു. സോഫ്റ്റ്‌വെയർ അതിന്റെ തുടക്കം മുതൽ രണ്ടുതവണ വിമർശനത്തിൽ കുടങ്ങിയിട്ടുണ്ട്. ഫെയ്സ്ആപ്പ് ചിത്രങ്ങൾ വംശീയതയ്ക്ക് വരെ കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com